ആന്ധ്രയില്‍ ബ്ലാക്ക് ഫംഗസ് വ്യാപനം കൂടുന്നു

അമരാവതി: ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് കൊവിഡ്‌ വൈറസ്‌ വകഭേദമായ ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്നു. ഇക്കഴിഞ്ഞ ആഴ്ചയില്‍ മാത്രം 36 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ആകെ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം 4,925 ആണ് എന്നാണ് മെഡിക്കല്‍ ഡാറ്റ നല്‍കുന്ന വിവരം. 

ചിറ്റൂര്‍ ജില്ലയില്‍ മാത്രം കഴിഞ്ഞ ആഴ്ചയില്‍ 10 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു മരണവും ബ്ലാക്ക് ഫംഗസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അനന്തപുരത്ത്‌ എട്ട് പുതിയ കേസുകളും പ്രകാശം, കിഴക്കന്‍ ഗോദാവരി, ഗുണ്ടൂര്‍, എന്നീ ജില്ലകളില്‍ അഞ്ചുവീതം കേസുകളും കടപ്പ ജില്ലയില്‍ ഒന്നും  കുര്‍ണൂല്‍  ജില്ലയില്‍ രണ്ടും കേസുകളാണ് ഇക്കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ ചിറ്റൂര്‍, ഗുണ്ടൂര്‍ ജില്ലകളിലാണ് വ്യാപനം രൂക്ഷമാകുന്നത്. മേല്‍പ്പറഞ്ഞ മറ്റ് അഞ്ചു ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാ ആശ്വാസത്തിലാണ് അധികൃതര്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആന്ധ്രയില്‍ നിലവില്‍ ചികിത്സയിലിരിക്കുന്ന 400-ല്‍ പരം ബ്ലാക്ക് ഫംഗസ് രോഗികളില്‍ 135 പേരും ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ചിറ്റൂര്‍- 68, കൃഷ്ണ-58, ഗോദാവരി-50 എന്നിങ്ങനെയാണ്. മറ്റ് ആറുജില്ലകളില്‍ 20 വീതം കേസുകള്‍ ഉണ്ട്. ഇതിനകം സംസ്ഥാനത്താകെ 4,086 ശസ്ത്രക്രിയയ്ക്ക് വിധേയരായതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ഇതുവരെ ആന്ധ്രയിലാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. 13, 950 പേരാണ് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,361പേര്‍ക്കാണ് ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് കൊവിഡ്‌  സ്ഥിരീകരിച്ചത്.  

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More