ജലീലിന് ഇഡി യിലുള്ള വിശാസം കൂടിയെന്ന് പിണറായിയുടെ പരിഹാസം; കുഞ്ഞാലിക്കുട്ടിക്കെതിരെ ഇ ഡി അന്വേഷണം വേണ്ട

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്നുവന്ന എ ആര്‍ നഗര്‍ സഹകരണ ബാങ്ക് കള്ളപ്പണാരോപണ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എ യും രണ്ടു തട്ടില്‍. ഇക്കാര്യം ഇ ഡി അന്വേഷിക്കണമെന്ന കെ ടി ജലീലിന്റെ ആവശ്യവും ആവേശവും മുന്‍നിര്‍ത്തി മാധ്യമ പ്രവര്‍ത്തര്‍ ചോദ്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

''അത്തരമൊരു നിലപാടിലേക്ക് പോകാന്‍ പാടില്ലാത്തതാണ്, സാധാരണ നിലയില്‍ ഇ ഡി അന്വേഷണം എന്ന ഒരാവശ്യം ഉയരാന്‍ പാടില്ലാത്തതാണ്. സംസ്ഥാനത്തെ സഹകരണ മേഖല  ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് സംബന്ധിച്ച് സഹകരണ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങിയിരുന്നു. കോടതി സ്റ്റേ മൂലമാണ് അതിപ്പോള്‍ തടസ്സപ്പെട്ടിരിക്കുന്നത്"- മുഖ്യമന്ത്രി പറഞ്ഞു.

ഇ ഡി ചോദ്യം ചെയ്തതോടെ ജലീലിന് ഇ ഡിയിലുള്ള വിശ്വാസം കൂടിയെന്നാണ് തോന്നുന്നത് എന്നും വിഷയത്തില്‍ മുഖ്യമന്ത്രി ജലീലിനെ കളിയാക്കി. സഹകരണ വകുപ്പിന്റെ അന്വേഷണത്തിന് യാതൊരുവിധ തടസ്സവുമുണ്ടാകില്ല, കുറ്റക്കാരെ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

എ ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ആവശ്യം വരുമ്പോള്‍ പുറത്തുവിടുമെന്നും ജലീല്‍ വെല്ലുവിളിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് നല്‍കാന്‍  കെ ടി ജലീല്‍ എം എല്‍ എയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  വിളിച്ചുവരുത്തിയത്. ഇത് മുഖ്യമന്ത്രിയടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്ന സന്ദേശമാണ് മാധ്യമങ്ങള്‍ക്കുള്ള മറുപടിയിലൂടെ മുഖ്യമന്ത്രി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വലിയ വെല്ലുവിളികളുമായി ജലീല്‍ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണത്തോടെ ഇക്കാര്യത്തില്‍ കെ ടി ജലീലിന് പിറകോട്ട് പോകേണ്ടിവരുമെന്നാണ് കരുതുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലപ്പുറം ജില്ലയിലെ എ ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടാണ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ തന്റെ കള്ളപ്പണമിടപാട് നടത്തുന്നത് എന്നും ഈ ബാങ്കിലൂടെയാണ് കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുന്നത് എന്നുമാണ്  കെ ടി ജലീലിന്റെ ആരോപണം. പി കെ കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹത്തിന്‍റെ മകനും ഈ ബാങ്കില്‍ 300 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്നും തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഇരുവരും ആശ്രയിക്കുന്നത് എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെയാണ് എന്നും ആരോപണമുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More