മമ്മൂട്ടി, ആത്മസമർപ്പണം, ആത്മവിശ്വാസം, ആത്മസംയമനം എന്നിവയുടെ പ്രതീകം: ഹരീഷ് വാസുദേവൻ

ആത്മസമർപ്പണം, ആത്മവിശ്വാസം, ആത്മസംയമനം എന്നിവയുടെ പ്രതീകമാണ് മമ്മൂട്ടിയെന്ന്  അഡ്വക്കറ്റ്  ഹരീഷ് വാസുദേവൻ. സ്വന്തം സ്വപ്നങ്ങൾ നേടാനായി സസൂക്ഷ്മമായി ശ്രമിക്കുന്ന, തൊഴിലിനോട്, ജീവിതത്തോട്, ഇത്രയേറെ വിട്ടുവീഴ്ചയില്ലാത്ത ആത്മസമർപ്പണം നടത്തുന്ന ഈ പ്രായത്തിലുള്ള അധികം മനുഷ്യരേ തനിക്ക് പരിചയമില്ലെന്നും ഹരീഷ്  ഫേസ്ബുക്കിൽ കുറിച്ചു. ചുറ്റും നടക്കുന്ന സാമൂഹിക അനീതികൾക്ക് എതിരായി തന്റെ തൊഴിൽ പരിമിതികൾക്ക് അകത്ത് നിന്നുകൊണ്ട് മമ്മൂട്ടി പ്രതികരിക്കാറുണ്ടെന്നും ഹരീഷ് അഭിപ്രായപ്പെട്ടു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

മമ്മൂട്ടി എന്നെ സംബന്ധിച്ച് വിസ്മയിപ്പിക്കുന്ന ഒരു മഹാനടൻ മാത്രമല്ല. ആത്മസമർപ്പണം, ആത്മവിശ്വാസം,ആത്മസംയമനം എന്നീ വാക്കുകളുടെ ശരീരരൂപമാണ് എനിക്ക് മമ്മൂട്ടി. സ്വന്തം സ്വപ്നങ്ങൾ നേടാനായി സസൂക്ഷ്മമായി ശ്രമിക്കുന്ന, തൊഴിലിനോട്, ജീവിതത്തോട്, ഇത്രയേറെ വിട്ടുവീഴ്ചയില്ലാത്ത ആത്മസമർപ്പണം നടത്തുന്ന ഈ പ്രായത്തിലുള്ള അധികം മനുഷ്യരേ എനിക്ക് പരിചയമില്ല. മമ്മൂട്ടി ഇന്ന് കാണുന്ന മഹാനടനായത് പ്രധാനമായും ഈ ആത്മസമർപ്പണം കൊണ്ടാണ് എന്നാണ് കൂടെയുള്ളവരുടെ സാക്ഷ്യം. നമ്മളിലെത്ര പേർക്ക് അത് പിന്തുടരനാകുന്നുണ്ട്? അവനവന്റെ കുറവുകൾ മറ്റാരേക്കാളും തിരിച്ചറിയുകയും അതിനെ മറികടക്കാൻ ശ്രദ്ധാപൂർവ്വമായ, അർപ്പണബോധത്തോടെയുള്ള ശ്രമം നടത്തുക എന്നതിൽ മാതൃകയാണ് ഇദ്ദേഹം. 

ചുറ്റും നടക്കുന്ന സാമൂഹിക അനീതികൾക്ക് എതിരായി തന്റെ തൊഴിൽ പരിമിതികൾക്ക് അകത്ത് നിന്നുകൊണ്ട് പ്രതികരിക്കുക, ഒരു മതേതര-ജനാധിപത്യ സമൂഹത്തെ പിന്തുണയ്ക്കുക എന്നത് ഇന്നത്തെ സമൂഹത്തിൽ വിലപിടിപ്പുള്ള, എളുപ്പമല്ലാത്ത കാര്യമാണ്. (ഗുജറാത്ത് വിഷയത്തിൽ മമ്മുട്ടി നിവർന്നുനിന്നു പ്രതികരിച്ചു കണ്ട ഓർമ്മയാണ് ആദ്യം എത്തുന്നത്)

ലഹരിക്കെതിരായി ധൈര്യമായി സംസാരിക്കുന്നത് ജീവിതം തന്നെ ലഹരിയാക്കാൻ കഴിയുന്നത് കൊണ്ടാണ്. ആരോഗ്യകാര്യത്തിലെയും ഭക്ഷണത്തിലെയും മമ്മൂട്ടിയുടെ പാതിശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. 

ദൂരെ നിന്ന് കണ്ട മമ്മുക്കയല്ല മൂന്നു വർഷമായി അൽപ്പം അടുത്തുനിന്ന് കാണുന്ന, നമ്മളോട് ഇടപെടുന്ന മമ്മുക്ക. ശ്രദ്ധക്കുറവ് കൊണ്ട് എനിക്കൊരു ആരോഗ്യപ്രശ്നം ഉണ്ടായപ്പോൾ, എത്രയോ തിരക്കുള്ള ആ മനുഷ്യൻ "ആരോഗ്യം ശ്രദ്ധിക്കണം" എന്നു എന്നെ ഓർമ്മിപ്പിച്ചപ്പോൾ ഒരു ചമ്മലാണ് ആദ്യം തോന്നിയത്. പുതുതായി പരിചയപ്പെടുന്ന ചെറിയ മനുഷ്യരുടെ ജീവിതത്തിൽപ്പോലും ഉണ്ടാകുന്ന വിഷമങ്ങളിൽ സാമ്പത്തികമായും അല്ലാതെയും കൂടെയുണ്ടാകുക എന്നത് അന്യം നിൽക്കുന്ന ഒരു ഗുണമാണ്..

മമ്മൂട്ടി തലമുറകളുടെ 'മമ്മുക്ക'യായി ഇരിക്കുന്നത് ഇതുകൊണ്ടൊക്കെയാവണം..

70 ന്റെ നിറവിൽ പിറന്നാൾ ആശംസകൾ ❤️??

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 13 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More