ഉമ്മന്‍‌ചാണ്ടിയെ മറയാക്കി പുറകില്‍ നിന്ന് കളിക്കരുത് - രമേശ്‌ ചെന്നിത്തലക്കെതിരെ തിരുവഞ്ചൂര്‍

കോട്ടയം: രമേശ്‌ ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍‌ചാണ്ടിയെ മറയാക്കി രമേശ്‌ ചെന്നിത്തല പുറകില്‍ നിന്നും കളിക്കരുത്. തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കുന്ന രീതിയാണ് രമേശ്‌ ചെന്നിത്തലയുടെതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പാര്‍ട്ടിയിലെ നിലവിലെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. നിലവിലെ സാഹചര്യം മനസിലാക്കി പാര്‍ട്ടിയിലെ പുതിയ മാറ്റങ്ങളെ അംഗീകരിക്കുകയാണ് വേണ്ടതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കോട്ടയം ഡി.സി.സി. പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍  രമേശ് ചെന്നിത്തല നടത്തിയ പ്രസംഗത്തിന്‍റെ മറുപടിയായാണ് തിരുവഞ്ചൂരിന്‍റെ പ്രതികരണം.

"എന്നോടൊന്നും ആലോചിക്കേണ്ടതില്ല. ഞാനീ പാര്‍ട്ടിയിലെ നാലണ മെമ്പറാണ്. ഞാന്‍ പ്രസ്ഥാനമില്ലാത്തയാളാണ്. ഉമ്മന്‍ ചാണ്ടി അതുപോലെയല്ല. അദ്ദേഹം എഐസിസി ജനറല്‍ സെക്രട്ടറിയാണ്. വര്‍ക്കിംഗ് കമ്മിറ്റി മെമ്പറാണ്. അദ്ദേഹത്തോട് സംഘടനാപരമായിതന്നെ ആലോചിക്കാനുളള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഒരുമിച്ചുനിര്‍ത്തുക എന്ന ഉത്തരവാദിത്വമാണ് നമുക്കോരോരുത്തര്‍ക്കുമുളളത്. എല്ലാവരും ഒരുമിച്ചുനിന്നുകൊണ്ട് പോരാടേണ്ട സന്ദര്‍ഭത്തില്‍ ആ യോജിപ്പിന്റെയും ഐക്യത്തിന്റെയും പാത സ്വീകരിക്കുക എന്നതാണ് നേതൃത്വത്തിനുളള ഉത്തരവാദിത്വം"- എന്നിങ്ങനെയായിരുന്നു രമേശ്‌ ചെന്നിത്തല ഇന്നലെ പ്രസംഗിച്ചത്. ഇതിനെതിരായാണ് പഴയ എ ഗ്രൂപ്പുകാരനും ഇപ്പോള്‍ ഔദ്യോഗിക ഗ്രൂപ്പുകാരനുമായി അറിയപ്പെടുന്ന തിരുവഞ്ചൂര്‍ പ്രത്യക്ഷമായി രംഗത്തുവന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

''താനും ഉമ്മന്‍ ചാണ്ടിയും ഇനിമേല്‍ ഒരുമനസ്സും ഒറ്റ ശരീരവുമായിരിക്കു''മെന്നും കഴിഞ്ഞ ദിവസം രമേശ്‌ ചെന്നിത്തല പറഞ്ഞിരുന്നു. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിഞ്ഞ സാഹചര്യത്തില്‍  ഉമ്മന്‍ ചാണ്ടിയെ കൂട്ടുപിടിച്ച് ശക്തിപ്പെടാനുള്ള രമേശ്‌ ചെന്നിത്തലയുടെ നീക്കത്തെ ചെറുക്കുക എന്ന ഔദ്യോഗിക പക്ഷത്തിന്റെ തന്ത്രത്തിന്റെ ആദ്യപടിയായാണ്  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More