കാശ്മീരിലെ മുസ്ലിങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുമെന്ന് താലിബാന്‍

കാബൂള്‍: കാശ്മീരിലെ മുസ്ലിങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് താലിബാന്‍. മുസ്ലിങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നത്. കാശ്മീരിലെയല്ല ലോകത്തിന്‍റെ ഏത് കോണിലുള്ള മുസ്ലിംങ്ങള്‍ക്ക് വേണ്ടിയും താലിബാന്‍ ശബ്ദമുയര്‍ത്തുമെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീദ് വ്യക്തമാക്കി.

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതിൽ ഇടപെടുന്നില്ല എന്നായിരുന്നു താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. മറ്റൊരു രാജ്യത്തി​​ന്‍റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ല എന്നത്​ തങ്ങളുടെ നയമാണെന്നും കശ്​മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഡൽഹി ആക്രമിക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നും സുഹൈല്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് താലിബാന്‍റെ പുതിയ നിലപാട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കശ്​മീർ പ്രശ്​നത്തിന്​ പരിഹാരം കാണുന്നതു വരെ ഇന്ത്യയുമായി സൗഹാർദബന്ധം സാധ്യമാകില്ലെന്ന താലിബാൻ വക്​താവ്​ സബിഹുല്ല മുജാഹിദിന്റെ അവകാശവാദം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം താലിബാനില്‍ വ്യത്യസ്ഥ അഭിപ്രായക്കാരുണ്ടെന്നും നിരീക്ഷകര്‍ സൂചിപ്പിരുന്നു. പാകിസ്താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും സ്വതന്ത്ര നിലപാടുള്ളവരുമുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി തുറന്ന് പ്രവര്‍ത്തിക്കണമെന്നും,  ഇന്ത്യയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവാനും കഴിഞ്ഞ ദിവസം താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഐഎസില്‍ ചേര്‍ന്ന ഇന്ത്യന്‍ പൗരന്‍മാരെ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. 43 വിമാനത്താവളങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗത്ര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More