ശവക്കല്ലറയിലെ അസ്ഥികൂടങ്ങള്‍ സ്റ്റാലിന്‍ സദ്ഭരണത്തിന്റെ ബാക്കിപത്രമെന്ന് വി. ടി. ബല്‍റാം

പാലക്കാട്: സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് ഏകാധിപതിയായ ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത് വധിക്കപ്പെട്ടവരെന്ന് കരുതുന്ന ആയിരക്കണക്കിനുപേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി വി. ടി. ബല്‍റാം. രണ്ട് ഡസന്‍ ശവക്കല്ലറകളില്‍ നിന്നായി ഏതാണ്ട് അയ്യായിരം മുതല്‍ എട്ടായിരം വരെ അസ്ഥികൂടങ്ങള്‍. കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായ ജോസഫ് സ്റ്റാലിന്റെ സദ്ഭരണത്തിന്റെ ബാക്കിപത്രമാണെന്ന് വി. ടി. ബല്‍റാം പറഞ്ഞു. ഇന്നും സ്റ്റാലിനെ ആരാധിക്കുന്ന ലോകത്തിലെ തന്നെ ഏക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലേതാണെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന, പിന്നീട് സ്വതന്ത്ര രാജ്യമായി മാറിയ ഉക്രൈയ്‌നിലെ ഒഡേസ നഗരത്തിലാണ് 5000-8000 വരെ ആളുകളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. 1937- 39 കാലഘട്ടത്തില്‍ മരിച്ചവരാണ് ഇവരെന്നാണ് നിഗമനം. ഒഡേസയിലെ വിമാനത്താവളത്തിന്റെ വികസനത്തിനായി മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. സോവിയറ്റ് യൂണിയന്റെ രഹസ്യ പൊലീസ് വിഭാഗം കൊന്നൊടുക്കിയ ജനങ്ങളുടെ അസ്ഥികൂടങ്ങളാവാം ഇവയെന്ന് ഉക്രൈയ്ന്‍ നാഷണല്‍ മെമറി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി വ്യക്തമാക്കി. സ്റ്റാലിന്‍ തന്റെ ഭരണകാലത്ത് പതിനഞ്ച് ലക്ഷത്തോളം ജനങ്ങളെ കൊന്നൊടുക്കിയതായാണ് കണക്ക്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More