സ്വാതന്ത്രസമരത്തിന്റെ ഉല്‍പ്പന്നമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി; ബന്ധമില്ലാത്തത് ആര്‍എസ്എസിനുമാത്രം- എം. എ. ബേബി

തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഉല്‍പ്പന്നമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടക്കമുളള പ്രസ്ഥാനങ്ങളെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി. ബ്രിട്ടീഷുകാരുടെയും അവരുടെ കൂട്ടാളികളുടെയും അതിരൂക്ഷമായ അടിച്ചമര്‍ത്തലുകള്‍ നേരിട്ടുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യയിലെ മറ്റ് പ്രസ്ഥാനങ്ങളോടൊപ്പം പോരാടിയതെന്ന് എം. എ. ബേബി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു എം. എ. ബേബിയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയിലെ ജനങ്ങൾ നടത്തിയ അതിദീർഘവും ത്യാഗോജ്ജ്വലവുമായ കോളനി വിരുദ്ധ സമരത്തിൻറെ ഫലമാണ് നാം ഇന്ന് ജീവിക്കുന്ന സ്വതന്ത്ര ഇന്ത്യ എന്ന് എം. എ. ബേബി പറഞ്ഞു.  ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഒരിക്കലും പങ്കെടുക്കാത്ത ഒരു വിഭാഗം ആർ എസ് എസ് നിയന്ത്രണത്തിലുള്ള സംഘടനകൾ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അവർ ഇന്ന് ഇന്ത്യയുടെ കോളനി വിരുദ്ധ സമരത്തിൻറെ പാരമ്പര്യത്തെ വളച്ചൊടിച്ച് സ്വന്തം കൈപ്പിടിയിൽ ആക്കാൻ നോക്കുമ്പോൾ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾക്കുപരിയായി കോളനി വിരുദ്ധ സമരത്തിൻറെ പാരമ്പര്യത്തെ പുരോഗമനവാദികൾ ഉയർത്തിപ്പിടിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More