കൊച്ചി: ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി. ആര്. ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദനമറിയിച്ച് നടന് മമ്മൂട്ടി. ശ്രീജേഷിന്റെ കിഴക്കമ്പലം പളളിക്കരയിലെ വീട്ടിലാണ് മമ്മൂട്ടി എത്തിയത്. പതിറ്റാണ്ടുകള്‍ക്കുശേഷം കേരളത്തിലേക്ക് ഒളിംപിക്സ് മെഡലെത്തിച്ച ശ്രീജേഷിനെ മമ്മൂട്ടി പ്രശംസിച്ചു.
ഒളിംപിക്സില്‍ ലഭിച്ച മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു. ഒളിംപിക്സ് മെഡല്‍ വാങ്ങിയപ്പോള്‍ പോലും തന്റെ കൈ ഇത്ര വിറച്ചിട്ടില്ലെന്ന് മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ടുവാങ്ങുന്നതിനിടെ ശ്രീജേഷ് പറഞ്ഞത്. നിര്‍മ്മാതാവ് ആന്റോ ജോസഫിനൊപ്പമായിരുന്നു മമ്മൂട്ടി ശ്രീജേഷിനെ കാണാനെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പൊതുവിദ്യാഭ്യാസവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനകയറ്റവും നല്കി. കേരളത്തില്‍ നിന്ന് ഒളിംപിക്സില്‍ പങ്കെടുത്ത സജന് പ്രകാശ്, നോഹ നിര്‍മ്മല്‍ ടോം, കെ.ടി ഇര്ഫാന്, എം.ടി ജാബിര്‍, മുഹമ്മദ് അനസ്, അമോജ് ജേക്കബ് തുടങ്ങിയവര്‍ക്ക് അഞ്ചുലക്ഷം രൂപ വീതവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.