കൂട്ടിന് ലൂസിഫര്‍; കേരള പോലീസിന്റെ പുതിയ കൊറോണ ബോധവത്കരണ വീഡിയോയും വൈറല്‍

കൊറോണക്കെതിരെ കേരളത്തില്‍ കനത്ത  ജാഗ്രത തുടരുമ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പല തരത്തിലുള്ള ബോധവല്‍ക്കരണ കാംമ്പയിനുകളും നടക്കുന്നുണ്ട്. ബ്രേക്ക് ദ ചെയിന്‍ പ്രചാരണത്തിന്‍റെ ഭാഗമായി പലതരത്തിലുള്ള ട്രോളുകളും വീഡിയോകളുമൊക്കെ ഇറങ്ങുന്നുണ്ടെങ്കിലും അതില്‍ കേരള പോലീസ് പുറത്തിറക്കിയ വീഡിയോ വേറെ ലെവലാണ്. എഡിജിപി മനോജ് എബ്രഹാം ആണ് ഈ ആശയത്തിനു പിന്നില്‍. 'ഈ കാലവും കടന്നു പോകും... ഇതും നമ്മൾ അതിജീവിക്കും. നിലപാടുണ്ട്... നില വിടാനാകില്ല. നിങ്ങളോടൊപ്പമുണ്ട്... കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ' എന്ന തലവാചകത്തോടെയാണ് വീഡിയോ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നത്.

ആശയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ആളുകളിലേക്ക് എത്തിക്കുന്നതില്‍ പ്രശംസ നേടിയിട്ടുള്ള ആളുകളാണ് പോലീസിന്റെ സോഷ്യല്‍ മീഡിയ ടീം. സോഷ്യല്‍മീഡിയ സെല്‍ അംഗം അരുണ്‍ ബി. ടി. ആണ് സംവിധാനം. ജിബിന്‍ ജി. നായര്‍, വിഷ്ണുദാസ്, ഷെഹ്നാസ് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം രഞ്ജിത്ത്. നേരത്തേ, കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ഡാന്‍സിലൂടെ വിവരിച്ചാണ് കേരള പോലീസ് പ്രചാരണത്തിന്റെ ഭാഗമായത്. 

എന്തായാലും പുതിയ വീഡിയോയും ഒരു 'കിടുക്കാച്ചി ഐറ്റമാണെന്നാണ്' സമൂഹ മാധ്യമങ്ങളിലെ ഉപയോക്താക്കളുടെ അഭിപ്രായം. പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫര്‍ എന്ന ചിത്രത്തിലെ കടവുളെ പോലെ എന്ന ഗാനം പശ്ചാത്തലമാക്കി ഒരുക്കിയ വീഡിയോ ഇവിടെ കാണാം.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More