ചെന്നൈ: പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന് അന്തരിച്ചു. 80 വയസായിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലുമായി നൂറിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകന് രാജീവ് മേനോന് മകനാണ്.
രാമൂ കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നണിഗാന രംഗത്തേക്കുളള അരങ്ങേറ്റം. ദ്വീപിലെ കണ്ണീരിന് മഴയത്തും എന്ന ഗാനം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. തൊണ്ണൂറുകളില്‍ എ. ആര്. റഹ്മാനോടൊപ്പം നിരവധി ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. പനവനരച്ചെഴുതുന്നു കോലങ്ങളെന്നും, ജലശയ്യയില്‍ തളിരമ്പിളി, ഋതുഭേദകല്‍പ്പന തുടങ്ങിയവയാണ് പ്രശസ്ത ഗാനങ്ങള്‍. ശിവജി ഗണേശന്റെ നല്ലതൊരു കുടുംബം എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിജയ് സേതുപതി നായകനായി 2018-ല്‍ പുറത്തിറങ്ങിയ 96 എന്ന ചിത്രത്തിലെ കാതലേ കാതലേ എന്ന ഹിറ്റ് ഗാനം ആലപിച്ചതും കല്യാണി മേനോനാണ്. തമിഴ്നാട് സര്‍ക്കാര്‍ കലൈമണി പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.