ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷയെ കേരളം സുപ്രീം കോടതിയില്‍ എതിര്‍ക്കും

ഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷയെ കേരള സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കും. ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്നാണ് റോബിന്‍ വടക്കുംചേരി ഹര്‍ജിയില്‍ അവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പ്രതിയായ റോബിനെ വിവാഹം കഴിക്കണമെന്ന ഇരയുടെ ആവശ്യം കോടതിയുടെ തീരുമാനത്തെ അംഗീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന് വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവല്‍ ഹാജരായേക്കും.

ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് റോബിന്‍ കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇന്ന് 11 മണിക്കാണ് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

4 വയസായ മകനെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ പിതാവിന്‍റെ പേര് അനിവാര്യമാണെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്  ഇരയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.  ഈ രണ്ട് ഹര്‍ജികളും സുപ്രീം കോടതി പരിഗണിക്കും. അതേസമയം, വിവാഹം കഴിക്കാനായി ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി ഇതിന് മുന്‍പ് ഹൈക്കോടതി തള്ളിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More