കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രധാന പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. ഒന്നാം പ്രതി സുനില്‍ കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ്‌ എന്നിവരാണ് പോലീസ് പിടിയിലായത്. ബിജോയുടെ വീട്ടില്‍ നിന്ന് ആധാരമടക്കമുള്ള രേഖകള്‍ കണ്ടെടുത്തു. നിരവധി വ്യക്തികളുടെ പേരിലുള്ള ആധാരമാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം പ്രതികള്‍ അയ്യന്തോളിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സുനില്‍കുമാറും ബിജുവും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ജില്‍സ് പാര്‍ട്ടി അംഗവുമാണ്.

ഇന്ന് രാവിലെ മുതല്‍ പ്രതികളുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടക്കുന്നുണ്ട്. പ്രതികളുടെ വീട്ടില്‍ നിന്നും കേസിന് ആവശ്യമുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടന്നാണ് പ്രാഥമിക വിവരം. അറസ്റ്റ് ചെയ്ത പ്രതികളെ അവരവരുടെ വീടുകളിലേക്ക് തെളിവെടുപ്പിനായി കൊണ്ട് പോയി. പിപിറ്റി കിറ്റ് ധരിപ്പിച്ചാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ട് പോയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം സംസ്ഥാനത്തെ 90% സഹകരണ ബാങ്കുകളും സിപിഎം നിയന്ത്രണത്തിലാണുള്ളത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ജില്ലാ നേതൃത്വത്തിനു വീഴ്ച്ചപറ്റിയെന്ന് സിപിഎം സംസ്ഥാന നേതൃത്വം കണ്ടെത്തിയിരുന്നു. എ. സി. മൊയ്തിനും, ബേബി ജോണും വിഷയം സംസ്ഥാന നേതൃത്തെ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് കണ്ടെത്തിയത്. കൂടുതലായും സാധാരണക്കാര്‍ നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്ന ഇടമാണ് സഹകരണ ബാങ്കുകള്‍. അതിനാല്‍ ഇത് സിപിഎം പ്രതിഛായയെ സാരമായി ബാധിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ പ്രതിഛായ സംരക്ഷിക്കുന്നതിനായി, പാര്‍ട്ടി നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ സിപിഎം പരിശോധന ആരംഭിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ഒമ്പതംഗ സംഘം രൂപീകരിച്ചതായി മന്ത്രി വി. എന്‍. വാസവന്‍ അറിയിച്ചു.


Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More