സിദ്ദു സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ മൂന്ന് പേര്‍ ബസ്‌ അപകടത്തില്‍ മരിച്ചു

അമൃത്സര്‍: പഞ്ചാബ്‌ പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിംഗ് സിദ്ദു സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ചണ്ഡിഗഡിലേക്ക് പോയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ്‌ മറിഞ്ഞ് 3 മരണം. മൊഗാ ജില്ലയിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലയിലെ ലോഹാര ഗ്രാമത്തിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.

 പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. മൊഗാ ജില്ലയിൽ  ഉണ്ടായ അപകടത്തില്‍ 3 കോൺഗ്രസ് പ്രവർത്തകർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ എല്ലാവർക്കും ഉടൻ വൈദ്യചികിത്സ നൽകാനും സർക്കാരിന് റിപ്പോർട്ട് സമര്‍പ്പിക്കാനും ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും  മുഖ്യമന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിം​ഗ് സിദ്ദു സ്ഥാനം ഏൽക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിം​ഗ് പങ്കെടുത്തു. അമരീന്ദർ സിം​ഗിനോട് ചടങ്ങിൽ നിന്ന് വിട്ടു നിൽക്കരുതെന്ന് കോൺ​ഗ്രസ് ഹൈക്കമാന്റ് നിർദ്ദേശിച്ചിരുന്നു. സിദ്ദുവിനോട്‌ അമരീന്ദർ സിം​ഗ് എതിർപ്പ് തുടരുന്നതിൽ ഹൈക്കമാന്റ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. രണ്ട് നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്ത് വന്നതിന് ശേഷം ആദ്യമായാണ് ഇവര്‍ ഒരേ വേദി പങ്കിടുന്നത്. 

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 9 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More