കര്‍ഷകസമരം ഒന്‍പതാം മാസത്തിലേക്ക്; പാര്‍ലമെന്റ് മാര്‍ച്ചിന് ഇന്ന് തുടക്കമാവും

ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ചിന് ഇന്ന് തുടക്കമാവും. നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള കര്‍ഷകസമരം എട്ട് മാസം പിന്നിടുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധവുമായി പോകുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ ഡല്‍ഹി പൊലീസ് കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ സമരവേദി സിംഘുവില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് മാറ്റുകയാണ്.

പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ഇന്നുമുതല്‍ അവസാനിക്കുന്ന ആഗസ്റ്റ് 13 വരെ ദിവസവും 200 കര്‍ഷകരും അഞ്ച് കര്‍ഷക നേതാക്കളും പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിക്കും. സിംഘു, തിക്രി, ഗാസിപ്പൂര്‍ തുടങ്ങിയ സമരകേന്ദ്രങ്ങളില്‍ നിന്ന് പൊലീസ് അകമ്പടിയോടെയാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്കെത്തുന്നത്. കര്‍ഷകരുടെ സമരവുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ദിവസവും രാവിലെ പതിനൊന്ന് മണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് കര്‍ഷകര്‍ക്ക് പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിക്കാന്‍ അനുമതി. സമരത്തിനുശേഷം കര്‍ഷകര്‍ സമരവേദികളിലേക്ക് മടങ്ങണം. ഓരോ ദിവസവും പ്രതിഷേധിക്കാനെത്തുന്ന കര്‍ഷകരുടെ പേരുവിവരങ്ങളും തിരിച്ചറിയല്‍ രേഖകളും മുന്‍കൂട്ടി പൊലീസിന് നല്‍കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020 നവംബര്‍ 26-നാണ് കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം ലോകശ്രദ്ധ നേടിയപ്പോള്‍ കേന്ദ്രം കര്‍ഷകസംഘടനകളുമായി ഉപാധി ചര്‍ച്ചകള്‍ നടത്തി. നിയമങ്ങള്‍ 18 മാസത്തേക്ക് നടപ്പാക്കാതിരിക്കാം, നിയമങ്ങളില്‍ ഭേദഗതികളുണ്ടാക്കാം തുടങ്ങി നിരവധി ഉപാധികളാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More