കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബം​ഗ്ലാദേശ് പൗരനെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും പശ്ചിമ ബംഗാളിൽ നിന്നുള്ള എംപിയുമായ നിഷിത് പ്രമാണികിന്റെ പൗരത്വം സംബന്ധിച്ച് വിവാദം പുകയുന്നു. അസമിലെ കോൺഗ്രസ് എംപിയും സംസ്ഥാന കോൺഗ്രസ്  അധ്യക്ഷനുമായ റിപുൻ ബോറയാണ് പ്രമാണികിന്റെ പൗരത്വം സംബന്ധിച്ച് സംശയം ഉന്നയിച്ചത്. ആഭ്യന്തര സഹമന്ത്രിയുടെ പൗരത്വം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബോറ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിദേശ പൗരനാണെന്ന വാർത്ത  ആശങ്കാജനകമാണെന്ന് ബോറ ട്വിറ്ററിൽ കുറിച്ചു. അടുത്തിടെ നടന്ന പുനസംഘടനയിലാണ് 35- കാരനായ നിഷിത് പ്രാമാണികിനെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. 

പ്രമാണിക് ബാം​ഗ്ലാദേശ് പൗരനാണെന്നാണ് ആരോപണം. വിഷയം തൃണമുൽ കോൺ​ഗ്രസും ഏറ്റെുടത്തിട്ടുണ്ട്. പ്രമാണികിന്റെ പൗരത്വം സംബന്ധിച്ച് സംശയങ്ങൾ ദൂരീകരിക്കണമെന്ന് ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രാത്യ ബസു ട്വീറ്റ് ചെയ്തു. ബംഗ്ലാദേശ് പൗരനാണെന്നത് ഞെട്ടിക്കുന്ന വിവരമാണെന്ന് മറ്റൊരു മന്ത്രിയായ  ഇന്ദ്രനിൽ സെൻ പറഞ്ഞു. അതേസമയം, പ്രമാണികിന്റെ പൗരത്വം സംബന്ധിച്ച വിവാദങ്ങൾ ബിജെപി തള്ളിക്കളഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവ് കാണിക്കണമെന്ന് പാർട്ടി പശ്ചിമ ബംഗാൾ വക്താവ് സമിക് ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു.

പ്രാമാണികിന്റെ പൗരത്വം സംബന്ധിച്ച് പൂജർ മേള എന്ന ബം​ഗ്ലാദേശിലെ മതസംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ബംഗ്ലാദേശിലെ ഗൈബന്ധ ജില്ലയിലെ ഹരിനാഥ്പൂരിന്റെ  മകൻ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം. വിവാ​ദത്തെ തുടർന്ന്  ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു. 

ലോക്സഭാ രേഖകൾ പ്രകാരം പശ്ചിമ ബംഗാളിലെ കൂച്ച് ബീഹാർ ജില്ലയിലെ ദിൻ‌ഹതയാണ് പ്രമാണികിന്റെ ജന്മസ്ഥലം. ഇയാളുടെ വിദ്യാഭ്യാസ യോ​ഗ്യത സംബന്ധിച്ചും നേരത്തെ വിവാദം ഉയർന്നിരുന്നു പ്രമാണികിന്റെ ബിരുദം വ്യാജമാണെന്നാണ് തൃണമുൽ കോൺ​ഗ്രസിന്റെ ആരോപണം. കൊലപാതകം ഉൾപ്പെടെ ഒരു ഡസനിലധികം ക്രിമിനൽ കേസുകളിലും പ്രാമാണിക് പ്രതിയാണ്. 

Contact the author

Web Desk

Recent Posts

National Desk 13 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 20 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More