കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.സ്വരാജ് പരാജയപ്പെട്ടത് പ്രാദേശിക നേതൃത്വത്തിന്റെ വീഴച്ചമൂലമെന്ന് സിപിഎം അന്വേഷണ കമ്മീഷന്. സിപിഎമ്മിന് ലഭിക്കുന്ന വോട്ടുകളെക്കാള്‍ കൂടുതല്‍ വോട്ട് ഇത്തവണ പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ലഭിച്ചു കൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളില്‍ ചോര്ച്ചയുണ്ടായതിനാലാണ് തൃപ്പൂണിത്തുറയില്‍ സ്വരാജ് തോറ്റതെന്നും കമ്മീഷന് വ്യക്തമാക്കി.
മണ്ഡലത്തില്‍ ചില ആളുകള്‍ക്ക് സ്ഥാനാര്‍ഥി മോഹമുണ്ടായിരുന്നു. അതിനാല്‍ ഏരൂര്‍, തെക്കുംഭാഗം,ഉദയംപേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ കുറവുണ്ടായെന്നും പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തില്‍ നിന്നാണ് എം.സ്വരാജ് ജനവിധി തേടിയത്. കെ.ബാബുവിനോട് സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് 992 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അതിനോടൊപ്പം തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളിലെ തോല്‍വി പഠിക്കാനും അന്വേഷണ കമ്മീഷനെ സിപിഎം നിയോഗിച്ചിരുന്നു.