സിദ്ദുവിനെ അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന് അമരീന്ദര്‍ സിംഗ്

ഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദുവിനെ തെരഞ്ഞെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സിദ്ദുവിനെ പാര്‍ട്ടി അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. സിദ്ദുവിന്റെ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസിന് തലവേദനയാകും,  പഴയ അംഗങ്ങളെ പ്രകോപിപ്പിക്കും, കോണ്‍ഗ്രസ് പിളരും തുടങ്ങിയ കാര്യങ്ങളാണ് അമരീന്ദര്‍ സിംഗ് കത്തിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നവജ്യോത് സിംഗ് സിദ്ദു സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പഞ്ചാബ് കോണ്‍ഗ്രസ് ചുമതലയുളള ഹരീഷ് റാവത്തിനെയും സന്ദര്‍ശിച്ചിരുന്നു. സിദ്ദു നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി മണിക്കൂറുകള്‍ക്കകം പാര്‍ട്ടി പ്രവര്‍ത്തകര്‍ മധുരവിതരണവും ആഘോഷവും ആരംഭിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. പഞ്ചാബ് കോണ്‍ഗ്രസിനെക്കുറിച്ചുളള റിപ്പോര്‍ട്ട് സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ചിട്ടുണ്ട് ബാക്കി കാര്യങ്ങള്‍ അവര്‍ തീരുമാനിക്കുമെന്ന് ഹരീഷ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. അമരീന്ദര്‍ സിംഗും സിദ്ദുവും തമ്മിലുളള പ്രശ്‌നം വൈകാതെ പരിഹരിക്കപ്പെടുമെന്ന്  പഞ്ചാബ് കോൺഗ്രസ് ചുമതലയുള്ള ഹരിഷ് റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം സിദ്ധുവാണ് സംസ്ഥാനത്തിന്റെ ഭാവി. തീരുമാനമെടുക്കുമ്പോഴും, എന്തെങ്കിലും സംസാരിക്കുമ്പോഴും അദ്ദേഹം ഇത് മനസ്സിൽ സൂക്ഷിക്കണമെന്നും ഹരിഷ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 8 minutes ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More