ഇന്ധനവില വര്‍ധനവിനെതിരായി കാളവണ്ടിയില്‍ യാത്ര ചെയ്ത് പ്രതിഷേധിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: ഇന്ധനവില  വര്‍ധനവിനെതിരെ കാളവണ്ടിയില്‍ യാത്ര ചെയ്ത്  കോണ്‍ഗ്രസിന്‍റെ പ്രതിഷേധ സമരം. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കാളവണ്ടി യാത്ര  പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഉത്ഘാടനം ചെയ്തതു. കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രിമാരും എംഎല്‍എമാരുമുള്‍പ്പെടെയുളള നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

പെട്രോളിയം- പാചക വാതക വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആരംഭിച്ചിരിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്  ഇന്ധന- പാചക വാതക വില വര്‍ധനവിനെതിരെ കുടുംബസത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു. സമരങ്ങളുടെ തുടര്‍ച്ചയായാണ് ഇന്ന് കാളവണ്ടി സമരം നടത്തിയത്. എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് എ.ഐ.സി.സി നിര്‍ദേശമുണ്ടായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനമൊട്ടാകെയുളള യുഡിഎഫ് പ്രവർത്തകർ കഴിഞ്ഞ ദിവസം രാവിലെ 10 മുതല് 11 മണി വരെ വീടുകള്‍ക്കു മുന്നില്‍ ഇരുന്നായിരുന്നു കുടുംബ സത്യഗ്രഹം നടത്തിയത്. പെട്രോള്, ഡീസല്, പാചകവാതക വിലകള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സത്യഗ്രഹത്തില്‍ പ്രവര്‍ത്തകര്‍ കുടുംബത്തോടൊപ്പമായിരുന്നു പങ്കെടുത്തത്. 'പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്ദ്ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക' എന്ന പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ടാണ് കുടുംബാംഗങ്ങള്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തത്.
Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 19 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More