നിർഭയ പ്രതികളുടെ വധശിക്ഷ നാളെ തന്നെ

നിർഭയ കൂട്ടബലാത്സം​ഗ കേസിലെ നാല് കുറ്റവാളികളുടെ വധശിക്ഷ നാളെ തന്നെ നടപ്പാക്കും. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി തള്ളി. വിചാരണ കോടതിയായ ഡൽഹി പാട്യാല ഹൗസ് കോടതിയാണ് ഹർജി തള്ളിയത്. മരണ വാറന്റ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിം​ഗും അക്ഷയ് സിം​ഗ് ഠാക്കൂറുമാണ് ഹർജികൾ സമർപ്പിച്ചത്. വിധ ശിക്ഷ വിധിച്ചതിൽ തിരുത്തൽ ആവശ്യപ്പെട്ട് പവൻ ​ഗുപ്ത സമർപ്പിച്ച ഹർജി സുപ്രീം കോടതിയും തള്ളിയിരുന്നു.

നാല് കുറ്റവാളികള നാളെ പുലർച്ചെ അഞ്ചരക്ക് തൂക്കിക്കൊല്ലും. ഇതിന്റെ ഒരുക്കങ്ങൾ തിഹാർ ജയിലിൽ പൂർത്തിയായി. ആരാച്ചാർ പവൻകുമാറിന്റെ സാന്നിധ്യത്തിൽ ജയിലിൽ ഡമ്മി പരീക്ഷണം നടത്തി. നാലുപേരെയും ഒരുമിച്ചാവും തൂക്കിക്കൊല്ലുക. പ്രതികളെ പ്രത്യേക സെല്ലുകളിലാണ് താമസിപ്പിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവൻ സമയവും ഇവരെ നിരീക്ഷിക്കുന്നുണ്ട്. 2012 ഡിസംബർ 16 നാണ് ദില്ലിയിൽ 23 കാരിയെ നാലം​ഗ സംഘം ബലാത്സ​ഗം ചെയ്തത്. 8 ദിവസത്തിന് ശേഷം പെൺകുട്ടി ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.

Contact the author

web desk

Recent Posts

National Desk 7 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 13 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More