ഒരു മണിക്കൂറില്‍ പത്തുലക്ഷം തൈകള്‍ നട്ട് ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ച് തെലങ്കാന

ഒരു മണിക്കൂറിനുളളില്‍ പത്തുലക്ഷം തൈകള്‍ നട്ടുപിടിപ്പിച്ച് ലോകറെക്കോര്‍ഡില്‍ ഇടം പിടിച്ച് തെലങ്കാന.  തെലുങ്ക് രാഷ്ട്ര സമിതി നേതാവ് ജോഗു രാമണ്ണയുടെ 58-ാം ജന്മദിനത്തോടനുബന്ധിച്ച് തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലാണ് 10 ലക്ഷം മരത്തൈകള്‍ നട്ടത്. വണ്ടര്‍ ബുക്ക് ഓഫ് റെക്കോര്‍സ് ചാലഞ്ചില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുകയും സര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.

'മിയാവാക്കി' മോഡലില്‍ 200 ഏക്കറിലാണ് തൈകള്‍ നട്ടുപിടിപ്പിച്ചത്. ജി ഐസി അംഗങ്ങളും, തെലങ്കാന വനം പരിസ്ഥിതി മന്ത്രി ഇ ഇന്ദ്ര കരണ്‍ റെഡ്ഡി ഉള്‍പ്പെടെ മുപ്പതിനായിരം ടിആര്‍എസ് അംഗങ്ങളാണ് ഗ്രീന്‍ ഇന്ത്യ ചാലഞ്ചില്‍ പങ്കെടുത്തത്.

  ആദിലാബാദ് ഗ്രാമീണ മേഖലയില്‍ മാത്രം രണ്ട് ലക്ഷത്തോളം തൈകളാണ് നട്ടുപിടിപ്പിച്ചത്. നഗരമേഖലകളിലെ വീടുകളില്‍ 1,80,000 തൈകളും, ആര്‍ബി റോഡിന് ഇരുവശത്തുമായി 1,20,00 തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകത്തെ പിടിച്ചുലച്ച മഹാമാരി പ്രകൃതിയെയും കാലാവസ്ഥയെയും നാം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമുക്ക് മനസിലാക്കിത്തന്നു. നട്ട തൈകള്‍ പരിപാലിക്കണമെന്നും ഇന്ദ്രകരണ്‍ റെഡ്ഡി പറഞ്ഞു.2019-ല്‍ തുര്‍ക്കിയില്‍ ഒരു മണിക്കൂര്‍ കൊണ്ട് 3.03 ലക്ഷം മരത്തൈകള്‍ നട്ടതാണ് ഇതിനുമുന്‍പുളള ലോക റെക്കോര്‍ഡ്.

Contact the author

Web Desk

Recent Posts

National Desk 16 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 22 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More