ക്വാഡൻ വെള്ളിത്തിരയിൽ ​​ഗിന്നസ് പക്രുവിനൊപ്പം

ഉയരക്കുറവിനെ തുടർന്ന് കൂട്ടുകാരുടെ പരിഹാസം മൂലം കരഞ്ഞ് ലോക ശ്രദ്ധ നേടിയ ക്വാഡൻ ബെയിൽസ് മലയാള സിനിമയിലേക്ക്. ​ഗിന്നസ് പക്രുവാണ് ക്വാഡനെ വെള്ളിത്തിരയിൽ എത്തിക്കുന്നത്. ജാനകി എന്ന സിനിമയിലാണ് ക്വാഡൻ വേഷമിടുക. ​ഗിന്നസ് പക്രു തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. കോവിഡ്19 ഭീതി ഒഴിഞ്ഞാൽ ഉടൻ തന്നെ ക്വാഡൻ ഷൂട്ടിം​ഗിനായി കേരളത്തിലെത്തും. ക്വാഡനെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാ​ഗതം ചെയ്യുന്നതായി പക്രു ഫേസ്ബുക്കിൽ കുറിച്ചു. ജാനകി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിനകം ക്വാഡന്റെ മാതാപിതാക്കളുമായി ബന്ധപ്പെട്ടു കഴിഞ്ഞു.  ബോഡി ഷെയിമിങ്ങ് ഇതിവൃത്തമാക്കിയാണ് ജാനകി എന്ന ചിത്രം ഒരുക്കുന്നത്.

തന്റെ ശാരീരിക പരിമിതി മൂലം സഹപാഠികളാൽ അപമാനിക്കപ്പെട്ട ക്വാഡൻ കരയുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്വാഡന്റെ അനുഭവും അമ്മതന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. തുടർന്ന് ക്വാഡന് പിന്തുണയുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. നിന്നെ പോലെ ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ടനിയാ എന്ന ആശ്വാസ വാചകവുമായി സമൂഹ മാധ്യമങ്ങളിലൂടെ ​ഗിന്നസ് പക്രുവും ക്വാഡന് പിന്തുണ നൽകിയിരുന്നു. തുടർന്ന് ​ഗിന്നസ് പക്രുവിന്റെ പിന്തുണക്ക് ക്വാഡൻ നന്ദി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്വാഡന് അഭിനയിക്കാനുള്ള അവസരം പക്രു ഒരുക്കുന്നത്

Contact the author

web desk

Recent Posts

Web Desk 15 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More