ദിലീപിനെ നായകനാക്കി ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു. അംബാനി എന്ന് പേര് നല്‍കിയിരിക്കുന്ന സിനിമ 'ആന്‍ ഒമര്‍ ബിസിനസ്' എന്ന തലക്കെട്ടോടെയാകും പുറത്തിറങ്ങുക. ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന മുഴുനീള ആക്ഷന്‍ ചിത്രം പവര്‍ സ്റ്റാറിന് ശേഷമായിരിക്കും അംബാനിയുടെ ചിത്രീകരണം ആരംഭിക്കുക.
'പവർസ്റ്റാർ സിനിമ കഴിഞ്ഞ് ഞാന്‍ പ്ലാന്‍ ചെയ്ത ദിലീപേട്ടന്റെ സിനിമ അംബാനി ആരംഭിക്കും. എനിക്ക് ഇഷ്ടപ്പെട്ട സിനിമകളായ അപൂർവരാഗവും, 2 കണ്ട്രീസിനുമൊക്കെ തിരക്കഥ എഴുതിയ നജീംകോയ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക'.എന്ന് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക