നിർഭയ: വധശിക്ഷക്കെതിരെ ഹര്‍ജിയുമായി വീണ്ടും കുറ്റവാളികൾ

നിർഭയ കൂട്ടബലാത്സ​ഗ കേസിൽ  വധശിക്ഷ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികൾ വീണ്ടും കോടതിയെ സമീപിച്ചു. വിചാരണ കോടതിയായ ഡൽഹി പാട്യാല ഹൗസ് കോടതിയിലാണ് പ്രതികൾ ഹർജി നൽകിയത്. വീണ്ടും ദയാഹർജി സമർപ്പിച്ച സാഹചര്യത്തിലാണ് ശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ശിക്ഷ നിർത്തിവെക്കമെന്നാവശ്യപ്പെട്ട് മറ്റ് കോടതികളിൽ ഹർജി പരി​ഗണിക്കുന്നുണ്ടെന്നും പ്രതികൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കുറ്റകൃത്യം നടക്കുമ്പോൾ ഡൽഹിയിൽ ഇല്ലായിരുന്നുണ്ടെന്ന വാദവുമായി പ്രതി മുകേഷ് സിം​ഗ് കോടതിയെ സമീപിച്ചിരുന്നു. മുകേഷിന്റെ ഹർജി കോടതി പരി​ഗണിച്ചില്ല. കൂടാതെ ജയിലിൽ ക്രൂരമർദ്ദനത്തിന് ഇരയായെന്നും മുകേഷ്  ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. വിചാരണ കോടതിയായ പാട്യാല ഹൗസ് കോടതിയാണ് ഹർജി തളളിയത്. വധശിക്ഷക്കെതിരെ  മുകേഷ് സിം​ഗിന്റെ മാതാപിതാക്കൾ നൽകിയ ഹർജി ദേശീയ മനുഷ്യാവകാശ കമ്മീഷൻ തള്ളി. ശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളും അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ കോടതി ഉടൻ തീരുമാനം എടുക്കും.

വധശിക്ഷക്ക് മുന്നോടിയായുളള ഡമ്മി പരീക്ഷണം വിജയകരമായി പൂർത്തിയായി. ആരാച്ചാരായ പവൻ കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. ഇതിനായി കഴിഞ്ഞ ദിവസം തന്നെ പവൻകുമാർ തിഹാർ ജയിലിൽ എത്തിയിരുന്നു. നാലുപേരുടെയും വധശിക്ഷ ഒരേ സമയമാണ് നടപ്പിക്കുക. പ്രതികളുടെ ഇരട്ടി ഭാരമുള്ള മണൽച്ചാക്ക് തൂക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്.

Contact the author

web desk

Recent Posts

National Desk 7 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 13 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More