വനിതാ കമ്മീഷന്‍ പാര്‍ട്ടിക്ക് അതീതമായി സ്വതന്ത്ര ഇടമായി മാറണം- കെ. കെ. രമ

കോഴിക്കോട്: വനിതാ കമ്മീഷന്‍ പാര്‍ട്ടിക്ക് അതീതമായി സ്വതന്ത്ര ഇടമായി മാറണമെന്ന് വടകര എംഎല്‍എ കെ. കെ. രമ. വനിതാ കമ്മീഷന്‍ അടക്കം എല്ലാ കമ്മീഷനുകളും പാര്‍ട്ടിക്കും സര്‍ക്കാരിനും അതീതമായി നില്‍ക്കുന്ന സ്വതന്ത്ര ഇടമാവണം. സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് കഴിഞ്ഞില്ലെങ്കില്‍ വനിതാ കമ്മീഷനെക്കൊണ്ട് കാര്യമില്ലെന്നും കെ. കെ. രമ പറഞ്ഞു. എം. സി. ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജി വെച്ചതില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്റെ രാജിയെ സ്വാഗതം ചെയ്യുന്നു, വിമര്‍ശനങ്ങള്‍ കടുത്തതിനുപിന്നാലെ രാജി വയ്ച്ചത് യുക്തമായ തീരുമാനമായിരുന്നു. പാര്‍ട്ടിയാണ് കോടതി എന്ന പരാമര്‍ശം ജോസഫൈനില്‍ നിന്നുണ്ടായത് പാര്‍ട്ടി ചട്ടങ്ങള്‍ക്കുകീഴില്‍ നില്‍ക്കുന്നതുകൊണ്ടാണ്. വനിതാ കമ്മീഷന്‍ അധ്യക്ഷയെ നിശ്ചയിക്കുന്നതടക്കം പാര്‍ട്ടിയുടെ ചരടുവലികള്‍ക്കപ്പുറം സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളുണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചാനൽ പരിപാടിക്കിടെ ​ഗാർഹിക പീഡനത്തെ കുറിച്ച് പരാതി പറഞ്ഞ യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരിച്ച സംഭവം വിവാദമായതോടെയാണ് ജോസഫൈന് രാജി വയ്ക്കേണ്ടി വന്നത്. സിപിഎം അനുഭാവികള്‍പോലും ജോസഫൈനെതിരെ രംഗത്തുവന്നിരുന്നു.

വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന പ്രസ്തവനയാണ് ജോസഫൈന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അവരോട് ഉടന്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 10 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More