'സ്ത്രീധനം കൊടുക്കുകയാണെങ്കില്‍ സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം'; വീണ്ടും വിവാദത്തിലായി ജോസഫൈന്‍

തിരുവനന്തപുരം: ചാനല്‍ പരിപാടിക്കിടെ ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ സ്ത്രീയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ വീണ്ടും വിവാദത്തില്‍. ഏതെങ്കിലും സാഹചര്യത്തില്‍ സ്ത്രീധനം നല്‍കുന്നുണ്ടെങ്കില്‍ അത് സ്ത്രീയുടെ പേരിലായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത് എന്ന പരാമര്‍ശമാണ് ജോസഫൈനെ വീണ്ടും വിവാദത്തിലാക്കിയിരിക്കുന്നത്. കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദര്‍ശിച്ച് സംസാരിക്കവേയായിരുന്നു അവര്‍ സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചത്.

അതേസമയം, ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷോഭിച്ച് സംസാരിക്കേണ്ടിവന്ന സംഭവത്തില്‍ ജോസഫൈന്‍ മാപ്പ് പറഞ്ഞു. പെണ്‍കുട്ടികള്‍ പരാതിപ്പെടാനായി ധൈര്യത്തോടെ മുന്നോട്ടുവരാത്തതിലുളള ആത്മരോഷമാണ് താന്‍ പ്രകടിപ്പിച്ചത്. പക്ഷേ പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ബോധ്യമായി. ആ സഹോദരിയെ തന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജോസഫൈന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത് ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. ഇതാദ്യമായല്ല ജോസഫൈന്‍ വിവാദത്തിലാവുന്നത്. 89 വയസുളള കിടപ്പുരോഗിയോട് നേരില്‍ വന്ന് കണ്ട് പരാതി നല്‍കാന്‍ പറഞ്ഞും ജോസഫൈന്‍ വിവാദത്തിലായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More