കേരളത്തിലും നൂറ് കടന്ന് പെട്രോള്‍ വില

തിരുവനന്തപുരം: കേരളത്തിലും നൂറു കടന്ന് പെട്രോൾ വില. തിരുവനന്തപുരം ജില്ലയിലെ പാറശാലയിലാണ് പെട്രോളിന് വില നൂറു കടന്നത്. ലീറ്ററിന് 100.04 രൂപയാണ് ഇന്നത്തെ വില. 132 ദിവസങ്ങൾ കൊണ്ടാണ് 90ൽനിന്ന് നൂറിലേക്കുള്ള കുതിപ്പ്. പെട്രോളിന് 26 പൈസയും ‍ഡീസലിന് എട്ട് പൈസയുമാണ് ഇന്നു കൂട്ടിയത്. അതേസമയം, തിരുവനന്തപുരം നഗരപരിധിയിൽ പെട്രോളിന് 99.8 രൂപയാണ് വില. കൊച്ചിയിൽ 97.98 രൂപയുംഡീസലിന് 93.10 രൂപയും വിലയും.

സംസ്ഥാനത്ത് നേരത്തെ തന്നെ പ്രീമിയം പെട്രോളിന്റെ വില 100 കടന്നിരുന്നു. 22 ദിവസത്തിനിടെ 12ാം തവണയാണ് ഇന്ധനവില കൂടുന്നത്. തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ പെട്രോളിന് വില 99.80 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.86 രൂപയായി ഉയര്‍ന്നു. ഡീസലിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 8 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയിലെ 94.79യുമാണ് വില.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ വില 100 കടന്നിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍  വില വര്‍ധിപ്പിക്കുകയായിരുന്നു. ചില്ലറ ഇന്ധന വിലക്ക് 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സർവകാല റെക്കോർഡാണ് ഇപ്പോഴത്തെ ഇന്ധന വില‌ മറികടന്നിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ മെയ് നാല് മുതലാണ് രാജ്യത്ത് ഇന്ധന വില കൂട്ടാൻ തുടങ്ങിയത്.


Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More