സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി

സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളി. സൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവെച്ചു. സഭയുടെ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നതാണ് സിസ്റ്റര്‍ ലൂസിക്കെതിരായ കുറ്റം. തന്റെ ഭാഗം കൂടി കേള്‍ക്കണം എന്നാവശ്യപ്പെട്ടാണ് സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. എന്നാല്‍ ലൂസിയുടെ ന്യായീകരണങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭാ കോടതി സിസ്റ്ററുടെ അപ്പീല്‍ തള്ളിയിരിക്കുന്നത്. 

നേരത്തെ ലൂസി കളപ്പുരയെ വത്തിക്കാന്‍ സന്യാസി സമൂഹത്തില്‍നിന്നും പുറത്താക്കിയിരുന്നു. ഇതിനെതിരെയാണ് വത്തിക്കാനിലെ സഭാ കോടതിയില്‍ സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. ഇതും ഇപ്പോള്‍ തള്ളിയിരിക്കുകയാണ്. നേരത്തേ, സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി 'ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍' മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു. 

ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിനെ തുടർന്നുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടര്‍ന്നാണ്‌ സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയത്. അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ സഭ സിസ്റ്റർ ലൂസിയോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതിനെതിരെയാണ് ആദ്യം അവര്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തെ സമീപിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More