മരം കടത്ത്: അന്വേഷണം ഐ ജി സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ നടക്കും

തിരുവനന്തപുരം : വയനാട്ടിലെ മുട്ടില്‍ നിന്ന് വ്യാപകമായി മരം മുറിച്ചുകടത്തിയ സംഭവത്തെകുറിച്ചുള്ള അന്വേഷണം ഐ ജി സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ നടക്കും. ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ അന്വേഷണം സംബന്ധിച്ച ഉന്നതതല സംഘത്തില്‍ വിജലന്‍സ്‌, വനം എന്നീ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും ഉണ്ട്. മൂന്നു വകുപ്പുകളുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തി സമഗ്ര അന്വേഷണത്തിനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.

മരം വെട്ടിക്കടത്താന്‍ നടന്ന ഗൂഡാലോചന പുറത്തുകൊണ്ടുവരിക എന്നതാണ് അന്വേഷണസംഘത്തിന്റെ പ്രധാന ചുമതല. ഉദ്യോഗസ്ഥ, രാഷ്ട്രീയ രംഗങ്ങളില്‍ നിന്ന് മരം കടത്തുകാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ഒത്താശയോ സഹായങ്ങളോ ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയില്‍ വരും. സംഘവുമായി  ബന്ധപ്പെട്ട അന്വേഷണത്തില്‍ മലപ്പുറം, തൃശ്ശൂര്‍,കോട്ടയം ജില്ലകളിലെ സൂപ്രണ്ട് ഓഫ് പൊലീസിനും ചുമതല നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘം സംബന്ധിച്ച വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനിടെ വനം വകുപ്പ് അന്വേഷണസംഘം അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.  ഉത്തരവിന്‍റെ മറവില്‍ ഏതൊക്കെ ജില്ലകളില്‍ നിന്ന് റവന്യൂ വകുപ്പ് മരം മുറിച്ച് കടത്തിയെന്ന് അന്വേഷിക്കുന്നത്.വനം വിജിലൻസ് സിസിഎഫിനാണ് അന്വേഷണ ചുമതല. ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെന്ന സംശയം ഉന്നത ഉദ്യോഗസ്ഥർ വനം മന്ത്രിയെ അറിയിച്ചിട്ടുണ്ട്.മുട്ടില്‍ വനം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് സര്‍ക്കാര്‍ തന്നെ കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രതികൾ സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തതാണ്. വില്ലേജ് ഓഫീസര്‍മാരടക്കം അന്വേഷണം നേരിടുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 5 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 5 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More