ഒരുപാട് പേരുടെ ഇഷ്ടഫലമാണ് ആപ്പിള്‍. ഗ്രാന്നി സ്മിത്ത്, ഹണി ക്രിസ്പ്, ഗാല, ഫൂജി തുടങ്ങി പല തരത്തിലും വിധത്തിലുമുളള ആപ്പിളുകള്‍ നാം വിപണിയില്‍ കണ്ടിട്ടുണ്ട്. അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ് കറുത്ത നിറമുളള ആപ്പിള്‍. ഈ ആപ്പിള്‍ ശരിക്കുമുളളതാണോ എന്ന് എല്ലാവരും ചിന്തിച്ചുപോകും. ചുവപ്പും പച്ചയും നിറത്തിലല്ലാതെ നാം ആപ്പിളുകള്‍ കണ്ടിട്ടില്ലല്ലോ അതുകൊണ്ടുതന്നെ അവ വ്യാജമാണെന്ന് ഉറപ്പിക്കും. എന്നാല്‍ സംഭവം സത്യമാണ്. കറുത്ത ആപ്പിളുകള്‍ ഉണ്ട്.
യുഎസിലെ അര്‍ക്കന്‍സാസിലെ ബെന്റന്കൗണ്ടിയില് വിളയുന്ന ആപ്പിളുകള്‍ക്ക് കറുത്ത നിറമാണ്. സാധാരണ ആപ്പിളുകളുടെ രുചിയല്ല ഈ കറുത്ത ആപ്പിളിനുളളത്. കടുത്ത ചവര്‍പ്പാണ് ഇവയ്ക്ക്. അതുകൊണ്ടുതന്നെ പറിച്ചെടുത്തയുടന് കടിച്ചുതിന്നാമെന്ന ചിന്ത നടക്കില്ല. അവ പറിച്ച് കുറേ ദിവസം റെഫ്രിജറേറ്ററില്‍ വച്ചാല്‍ മാത്രമേ ചവര്‍പ്പ് മാറുകയുളളു. അതിനാല്‍ ഇവ കൂടുതലായും പേസ്ട്രികളും മറ്റ് ഭക്ഷണവസ്തുക്കളുമുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വളരെയധികം ആരോഗ്യപ്രദമാണ് ഈ കറുത്ത ആപ്പിള്‍. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തെ സഹായിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദ്രോഗങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇവ സഹായിക്കുന്നു. വിറ്റാമിന്‍ സി, എ, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും ഈ കറുത്ത ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.