പിസ്സ വീടുകളിലെത്തിക്കാമെങ്കില്‍ റേഷനുമാകാം - അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹി: റേഷന്‍ സാധനങ്ങള്‍ വീടുകളിലെത്തിക്കാനുളള സര്‍ക്കാരിന്റെ പദ്ധതി വിലക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. റേഷന്‍ മാഫിയയുടെ സ്വാധീനമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഓണ്‍ലൈനായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പാവപ്പെട്ടവരുടെ ദാരിദ്രമകറ്റാനുളള വിപ്ലവകരമായ പദ്ധതിയാണ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്. ഡല്‍ഹിയില്‍ 'ഡോര്‍സ്‌റ്റെപ്പ് ഡെലിവെറി ഓഫ് റേഷന്‍' പദ്ധതി നടപ്പിലാക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ചത്. പിസ്സ, ബര്‍ഗര്‍, സ്മാര്‍ട്ട്‌ഫോണ്‍, വസ്ത്രങ്ങള്‍ തുടങ്ങി എല്ലാം വീടുകളിലെത്തിക്കുന്നുണ്ട് എന്തുകൊണ്ടാണ് പാവങ്ങള്‍ക്കായുളള റേഷന്‍ വീടുകളിലെത്തിക്കുന്നതിനെ എതിര്‍ക്കുന്നതെന്ന് അരവിന്ദ് കെജ് രിവാള്‍ ചോദിച്ചു.

രാജ്യത്തെ റേഷന്‍ മാഫിയ എത്ര ശക്തരാണെന്ന് നോക്കു, പദ്ധതി നടപ്പിലാക്കുന്നതിന് ദിവസങ്ങള്‍ മുന്‍പ് അവര്‍ക്ക് അത് റദ്ദാക്കാന്‍ സാധിച്ചു. പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോപണം എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല എങ്കിലും അഞ്ച് തവണ കേന്ദ്രത്തിന്റ അനുമതി തേടിയതായും അദ്ദേഹം പറഞ്ഞു. പദ്ധതി നിലവില്‍ വന്നിരുന്നെങ്കില്‍ തലസ്ഥാനത്തെ 72 ലക്ഷം ജനങ്ങള്‍ക്ക് ഗുണം ചെയ്യുമായിരുന്നുവെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 9 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 13 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More