കളക്ടറുടെ കോലം കത്തിച്ച യൂത്ത് കോൺ​ഗ്രസുകാർക്ക് ജാമ്യം

ലക്ഷദ്വീപ് കലക്ടര്‍ എസ് അഷ്കർ അലിയുടെ കോലം കത്തിച്ച  യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് ജാമ്യം. 23 യൂത്ത് കോൺ​ഗ്രസ് പ്ര‍വർത്തകർക്കാണ് ജാമ്യം അനുവദിച്ചത്. ലക്ഷദ്വീപ് അമിനി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ല​ക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്രറുടെ നടപടി ന്യായികരിച്ച് കൊച്ചിയിൽ വാർത്താസമ്മേനം നടത്തിയതിന് പിന്നാലെയാണ് കളക്ടറുടെ കോലം യൂത്ത് കോൺ​ഗ്രസ് പ്രവ‍ർത്തകർ കത്തിച്ചത്. 12 പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം 11 യൂത്ത് കോൺ​​ഗ്രസ് പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. 

ഗൂഡാലോചന, നിയമവിരുദ്ധമായി ഒത്തുചേരൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഇവർ റിമാന്റിലായിരുന്നു. പൊലീസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അറസ്റ്റിലായവരെ അമിനിയിലുളള സിജെഎം മുമ്പാകെ ഇന്നുതന്നെ  ഹാജരാക്കാൻ കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. ഓൺലൈൻ വഴി ഹാജരാക്കാനായിരുന്നു നിർദ്ദേശം. ജാമ്യം നിഷേധിച്ചതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളിൽ കേസ് എടുത്തിട്ടും പൊലീസ് തടഞ്ഞുവെച്ചെന്നായിരുന്നു പ്രതികളുടെ  ആരോപണം. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു. ബോണ്ട് ഉൾപ്പെടെയുളള ജാമ്യ വ്യവസ്ഥകൾ പാലിച്ചാൽ വിട്ടയക്കാമെന്ന് പൊലീസ് അറിയിച്ചു. ജാമ്യവ്യവസ്ഥകൾ പാലിച്ച് പ്രതികളെ വിട്ടയക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.



Contact the author

Web Desk

Recent Posts

National Desk 7 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 4 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More