പെട്രോൾ വില 100 രൂപ കടന്ന ഇന്ത്യയിലെ ​ന​ഗരങ്ങൾ

എണ്ണ കമ്പനികൾ പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 26 പൈസയും 30 പൈസയുമാണ് കൂട്ടിയത്. മെയ് മാസത്തിൽ 15 ആം തവണയാണ് വില വർദ്ധിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ മിക്ക ന​ഗരങ്ങളിലും പെട്രോൾ വില 100 രൂപ പിന്നിട്ടു. മുംബൈ, നാ​ഗ്പൂർ, കോലാപൂർ, നാസിക്, താനെ, നവി മും​ബൈ എന്നിവിടങ്ങളിലാണ് പെട്രോൾ വില 100 കടന്നത്. മുംബൈയിൽ ഡീസലിന് ഒരു ലിറ്ററിന് 92.17 രൂപയായി.

രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും കൂടിയ വിലയുള്ളത്  മധ്യപ്രദേശിലും രാജസ്ഥാനിലുമാണ്. മധ്യപ്രദേശിലെ അനുപൂർ, രേവ ജില്ലകളിൽ പെട്രോൾ വില ലിറ്ററിന് 104  രൂപക്ക് മുകളിലാണ്. രാജസ്ഥാനിലെ ശ്രീ ഗംഗനഗർ ജില്ലയിൽ പെട്രോളിന് ലിറ്ററിന് 104.94 രൂപയും ഡീസലിന് ലിറ്ററിന് 97.79 രൂപയുമാണ് വില.  പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്ന മറ്റ് ന​ഗരങ്ങളുടെ പട്ടികയിൽ  ജയ്സാൽമീർ, ബൻസ്വര, ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയർ, രത്‌നഗിരി, ഔറംഗബാദ്, പർഭാനി എന്നിവയും ഉൾപ്പെടുന്നു.

ദില്ലിയിൽ 26 പൈസ വർധിച്ച് പെട്രോൾ ലിറ്ററിന് 93.94 രൂപയായി, ഡീസലിന് 28 പൈസ ഉയർന്ന് ലിറ്ററിന് 84.89 രൂപ നൽകണം. മറ്റ് മെട്രോ നഗരങ്ങളിലും സമാനമായ രീതിയില്‍ ഇന്ധന വില ഉയർന്നു. ചെന്നൈയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 95.51 രൂപയും 89.65 രൂപയുമാണ് വില. കൊൽക്കത്തയിലെ  പെട്രോളിന് 93.97 രൂപയും, ഒരു ലിറ്റർ ഡീസലിന് 87.74 രൂപയും നൽകണം. ബെംഗളൂരുവിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില യഥാക്രമം ലിറ്ററിന് 97.07 രൂപയും ലിറ്ററിന് 89.99 രൂപയുമാണ്

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാന ന​ഗരങ്ങളിലെ ഇന്നത്തെ  പെട്രോൾ, ഡീസൽ വില

ഡൽഹി         ₹ 93.94 ₹ 84.89

മുംബൈ         ₹ 100.19 ₹ 92.17

ചെന്നൈ         ₹ 95.51 ₹ 89.65

കൊൽക്കത്ത ₹ 93.97 ₹ 87.74

ബം​ഗളൂരു    ₹ 97.07 ₹ 89.99

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 12 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More