വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രിയുടെ ചിത്രം

ഛത്തീസ്​ഗഡിൽ വാക്സനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രി ഭൂപേഷ് ഭാ​ഗേലിന്റെ ചിത്രം പതിക്കും. 18 മുതൽ 44 വരെ പ്രായമുള്ളവർക്ക് നൽകുന്ന വാക്സിൻ സംസ്ഥാന സർക്കാറാണ് വാങ്ങിയത്. അതിനാൽ ഛത്തീസ്​ഗഡിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രിയുടെ ചിത്രമായിരിക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റിലെന്ന് ആരോ​ഗ്യമന്ത്രി  ടിഎസ് സിം​ഗ് ദിയോ പറഞ്ഞു. 

കേന്ദ്ര സർക്കാർ വാക്സിൻ നൽകാത്തതിനാൽ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ചേർക്കേണ്ടതില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിൻ മാത്രമാണ് കേന്ദ്രസർക്കാർ നൽകുന്നത്. 18 ന് മുകളിലുള്ളവരുടെ വാക്സിനേഷൻ സംസ്ഥാനസർക്കാറിന്റെ ഉത്തരവാദിത്തമാണെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ പണം ചെലവാക്കി നടപ്പാക്കുന്ന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോ​ഗിക്കേണ്ട ആവശ്യം ഇല്ല. മുഖ്യമന്ത്രിയുടെ ചിത്രം ഉപയോ​ഗിക്കുന്നതിൽ ആർക്കും എതിർപ്പുണ്ടാകേണ്ട ആവശ്യമില്ലെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

കേന്ദ്രം നൽകിയ വാക്സിൻ എടുത്തവർക്കുള്ള സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രമാണ് ഉപയോ​ഗിച്ചിരുന്നത്.  ബിജെപി രാജ്യത്തിന്റെ ഫെഡറൽ ഘടനയെ നശിപ്പിക്കുകയാണ്.  സംസ്ഥാനങ്ങളിലെ ഗവർണർമാർ ബിജെപിയുടെ രാഷ്ട്രീയ പ്രതിനിധികളായാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് പശ്ചിമ ബംഗാളിൽ കണ്ടതെന്നും ആരോ​ഗ്യമന്ത്രി  സിം​ഗ് ദിയോ അഭിപ്രായപ്പെട്ടു.

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 18 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 23 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More