വി.ഡി സതീശനോട് സഹകരിക്കണം- സോണിയ ഗാന്ധി

ഡല്‍ഹി: നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കേരളത്തിലെ നേതാക്കളോട്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എന്നിവരുമായി സോണിയാ ഗാന്ധി ഫോണില്‍ സംസാരിച്ചു. ചെന്നിത്തലയുടെയും, ഉമ്മന്‍‌ചാണ്ടിയുടെയും വിയോജിപ്പ്‌  തള്ളിയാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ പരാജയവും, പൊതുവികാരവുമാണ് വി. ഡി സതീശന് അനുകൂലഘടകമായത്. തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കുന്ന അശോക് ചവാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നാല്‍ കെപിസിസി നേതൃത്വത്തിലും മാറ്റമുണ്ടാകും. ഗ്രൂപ്പ് സമര്‍ദ്ദം മറികടന്നാണ് വി. ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത്.

രാഹുല്‍ ഗാന്ധിയും വി. ഡി സതീശന് അനുകൂലമായ തീരുമാനമാണ് കൈകൊണ്ടത്. ഇതിന് പുറമേ എ, ഐ  ഗ്രൂപ്പുകളിലെ യുവ എംഎല്‍എമാരുടെ നിലപാടും നിര്‍ണായകമായി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷനായ സമിതി എംഎല്‍എമാരുടെ കൂടെ നിലപാട് അറിഞ്ഞതിന് ശേഷം തീരുമാനം എടുക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More