ഭോപാലിൽ പെട്രോൾ വില 100 രൂപ കടന്നു

മധ്യപ്രദേശിലെ ഭോപ്പാലിൽ പെട്രോളിന്റെ വില 100 രൂപ കടന്നു. ഭോപാൽ ന​ഗരത്തിൽ പെട്രോൾ  ലിറ്ററിന് 100.08 രൂപയായി. ഡീസലിന്റെ വില ലിറ്ററിന് 90.05 രൂപയാണ്. ഡൽഹിയിൽ   പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 92.05 രൂപയും ലിറ്ററിന് 82.61 രൂപയുമാണ്.

ഡൽഹിയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 25 പൈസ വർധിപ്പിച്ചു. മുംബൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 98.36 രൂപയും ലിറ്ററിന് 89.75 രൂപയുമാണ്. സംസ്ഥാനത്ത്  ഇന്ന് പെട്രോൾ വില ലിറ്ററിന് 25 പൈസയാണ് വർധിച്ചത്. ഡീസലിന് 26 പൈസയും കൂടിയിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നിരിക്കുകയാണ്. ലിറ്ററിന് 94.10 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 93.78 രൂപ. 

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ ഇന്ധന വില കൂട്ടിയിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ  പെട്രോൾ ഡീസൽ വില അടിക്കടി ഉയരുകയാണ്.  മെയ് നാലിന് ശേഷം  ഏഴാം തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കി നിശ്ചയിക്കുന്നത്.  രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതു കാരണം ക്രൂഡ് ഓയിൽ വില വീണ്ടും വർധിക്കുമെന്നാണ് വിലയിരുത്തൽ.  മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗൺ തുടരുന്നതിനാൽ രാജ്യത്ത് ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 7 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 12 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More