ഇന്ധനവില സെഞ്ച്വറിയിലേക്ക്; ഇന്നും കൂട്ടി

തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധന വില കൂടി. പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 91.37 രൂപയും ഡീസലിന് 86.14 രൂപയുമായി ഉയര്‍ന്നു.തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധന വില കൂടി. പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 91.37 രൂപയും ഡീസലിന് 86.14 രൂപയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 കടന്ന് കുതിക്കുകയാണ്.

93.23 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡിസലിന് 86.14 രൂപ നല്‍കണം. കോഴിക്കോട് 91 രൂപ 64 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വാങ്ങാന്‍ 87 രൂപ 03 പൈസയും നല്‍കണം. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിച്ചു തുടങ്ങിയത്. 18 ദിവസത്തിന് ശേഷം ആദ്യമായാണ് ചൊവ്വാഴ്ച പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായത്. വരും ദിവസങ്ങളും ഇന്ധന വില വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെയാണ് ഇന്ധനവില വര്‍ദ്ധിച്ചു തുടങ്ങിയത്. കേരളം, തമിഴ്നാട്, അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ഇന്ധനവില ഉയര്‍ന്നിരുന്നില്ല. എന്നാല്‍ മെയ് രണ്ടിന് അന്തിമ ഫലം പുറത്തുവന്നതോടെ വില ഉയര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കേന്ദ്ര ഭരണ കക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മുൻപും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം വില മാറ്റമില്ലാതെ തുടരുന്ന പതിവുണ്ടായിരുന്നു. കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു സമയത്തും ഒരു മാസത്തിലേറെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.

കഴിഞ്ഞമാസം രാജസ്ഥാൻ, മധ്യപ്രദേശ്, മുംബൈ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഒരു ലിറ്റർ പെട്രോൾ വില 100 രൂപ കടന്നിരുന്നു. രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമായാല്‍ വില നൂറു കടക്കും. 

പ്രതിമാസം 750 കോടിയിലധികം വരുമാനമാണ് സംസ്ഥാന സർക്കാരിന് ഇന്ധന വിൽപന നികുതിയിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിൽ പെട്രോളിന് 30 .8 ശതമാനവും  ഡീസലിന് 22.76 ശതമാനവുമാണ്  വിൽപനനികുതി.  ഇന്ധന വിൽപന ജി.എസ്.ടി പരിധിയിലാക്കിയാൽ ജനം രക്ഷപ്പെടും എന്നതാണ് യാഥാർഥ്യം.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Economy

സ്വർണവില വീണ്ടും കൂടി ; പവന് 53,600 ആയി

More
More
Web desk 3 weeks ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 1 month ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 4 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More