സ്വർണവില വീണ്ടും കൂടി ; പവന് 53,600 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,700 രൂപയും പവന് 53,600 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നത് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായി. 

അക്ഷയ തൃതീയ ആയതിനാല്‍ രാവിലെ ഏഴരയോടെ തന്നെ സ്വര്‍ണ്ണക്കടകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ആ സമയത്തെ വിലനിലവാരം അനുസരിച്ച് ഗ്രാമിന് 45 രൂപ കൂടി 6660 രൂപയും പവന് 360 രൂപ വര്‍ധിച്ച് 53,280 രൂപയുമായി വ്യാപാരം ആരംഭിച്ചു. രാവിലെ 9.30-ന് മുന്‍പ് റിസര്‍വ്വ് ബാങ്ക് രൂപയുടെ നിലവാരവും 24 കാരറ്റ് വിലയും മുംബൈ അവൈലബിള്‍ മാര്‍ക്കറ്റിന്റെ വില നിലവാരവും ചേര്‍ത്തപ്പോള്‍ 40 രൂപയുടെ വര്‍ധനവ് കൂടെയുണ്ടായി. അന്താരാഷ്ട്ര സ്വര്‍ണവില 2352 ഡോളറിലും രൂപയുടെ നിരക്ക് 83.49-ലുമാണ്. അതനുസരിച്ചാണ് ഗ്രാമിന് 6700-ഉം പവന് 53600-ഉം ആയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ മാര്‍ച്ച് 29-നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. മെയ് ഒന്നിന് പവന് 52,440 രൂപയായിരുന്നു വില. മെയ് അഞ്ചായപ്പോഴേക്കും അത് 52,680 ആയി. അഞ്ച് ദിവസത്തിനുളളില്‍ 920 രൂപ കൂടി മെയ് 10 ആയപ്പോഴേക്കും 53,600-ല്‍ എത്തിനില്‍ക്കുകയാണ് സ്വര്‍ണ വില.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Economy

സ്വര്‍ണവില പവന് 55,000 കടന്നു

More
More
Web desk 1 month ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 1 month ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 4 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More