എം. എം. മണിയുടെ ഭൂരിപക്ഷം 25000 കടന്നു; നാളെ തല മൊട്ടയടിക്കുമെന്ന് ഇ. എം. അഗസ്തി

ഉടുമ്പൻചോലയിൽ മന്ത്രി എം. എം. മണി വന്‍ ഭൂരിപക്ഷത്തിലേക്ക്. ഉടുമ്പന്‍ചോല. കരുണാപുരം, നെടുങ്കണ്ടം, പാമ്പടുംപാറ, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, വണ്ടന്‍മേട്, ഇരട്ടയാര്‍ തുടങ്ങി പത്ത് പഞ്ചായത്തുകളിലും മണിയാണ് ലീഡ് ചെയ്യുന്നത്. മണി ജയിച്ചാല്‍ തല മുണ്ഡനം ചെയ്യുമെന്ന് എതിര്‍ സ്ഥാനാര്‍ഥി ഇ. എം. അഗസ്തി പ്രഖ്യാപിച്ചിരുന്നു. തോല്‍വി ഉറപ്പായതോടെ നാളെത്തന്നെ തല മൊട്ടയടിക്കുമെന്ന് അഗസ്തി പറഞ്ഞു.

1967ന് ശേഷം കേരള കോണ്‍ഗ്രസ് നാല് തവണയും സിപിഎം അഞ്ച് തവണയും സിപിഐയും കോണ്‍ഗ്രസും രണ്ടുതവണ വീതവും മണ്ഡലത്തിൽ ജയിച്ചിട്ടുണ്ട്. ഇ. എം. അഗസ്തി 1991ലും 1996ലും മണ്ഡലത്തിൽ നിന്നും ജയിച്ചിരുന്നു. 

എം. എം. മണി വിജയിക്കുമെന്ന എക്സിറ്റ് പോള്‍ സര്‍വ്വേകളോട് പ്രതികരിക്കവെയായിരുന്നു ഇ. എം. അഗസ്തി തല മുണ്ഡനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. 'ചാനൽ സർവേകളിൽ വിശ്വാസികളല്ല. മണി ജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യും. മറിച്ചായാൽ ചാനൽ മേധാവി തല മുണ്ഡനം ചെയ്യുമോയെന്നും' അഗസ്തി ചോദിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More