കൊറോണ: രോഗബാധിതര്‍ 81, നിരീക്ഷണത്തില്‍ 42,000 - ഇന്ത്യയില്‍ ആരോഗ്യ അടിയന്തരാവസ്ഥ ഇല്ല

ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 81-ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ ഒരാള്‍ മരണപ്പെട്ടു. 42,000-പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ ആരോഗ്യ അടിയന്തരാവസ്ഥയില്ലെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യ മില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ്  സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

രോഗം ബാധിച്ചവരില്‍ 61- പേര്‍ ഇന്ത്യാക്കാരും 16-പേര്‍ ഇറ്റലിക്കാരും ഒരാല്‍ കനേഡിയനുമാണ്.നിലവിലുള്ള രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തില്‍ വെയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. 4000 -ത്തോളം പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവരെ നിരീക്ഷിച്ചു  കൊണ്ടിരിക്കുകയാണ്.    

ചൈന ,ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ 236- പേരെ നിരീക്ഷണത്തില്‍ വെയ്ക്കുകയും ടെസ്റ്റ്‌ റിസല്‍ട്ട് നെഗറ്റീവായതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍  നാളെ (ശനി) പ്രത്യേക വിമാനം അയക്കും. ചൈന ,മഡഗാസ്ക്കര്‍, മാലി, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു.

രോഗ പ്രതിരോധം ലക്‌ഷ്യം വെച്ച് വിവിധ സംസ്ഥാങ്ങള്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്‍റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും.കൊറോണയുടെ മറവില്‍ സാനിറ്റൈസറും മാസ്ക്കുകളും കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് കേന്ദ്രം പിന്തുണ നല്‍കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ്  സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

Contact the author

national desk

Recent Posts

National Desk 6 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 23 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More