രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം - കപില്‍ സിബല്‍

ഡല്‍ഹി: രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് കപില്‍ സിബല്‍. രാജ്യത്ത് കൊവിഡ്‌ കേസുകള്‍ ദിനം പ്രതി രണ്ട് ലക്ഷത്തിലധികമാണ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയോട് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. 

തെരഞ്ഞെടുപ്പ് റാലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കപില്‍ സിബല്‍ ആവശ്യപെട്ടിട്ടുണ്ട്. കോടതി ഇതില്‍ ഇടപെടണമെന്നും ജനങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

"കൊവിഡ് ഭേദമാകുന്നവരെക്കള്‍ കൂടുതലാണ് രോഗികളുടെ എണ്ണം, തെരഞ്ഞെടുപ്പ് റാലികള്‍ അവസാനിപ്പിക്കുവാന്‍ തെരഞ്ഞെടുപ്പ് മോറട്ടോറിയം പ്രഖ്യാപിക്കണം, പ്രധാനമന്ത്രി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം, കോടതി ജനങ്ങളുടെ ജീവന് വില നല്‍കണം"- എന്നാണ് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തത്.

കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന തന്റെ എല്ലാ പൊതുപരിപാടികളും റാലികളും മാറ്റിവയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. രാഷ്ട്രീയ നേതാക്കള്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ വലിയ റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് രാഷ്ട്രീയ നേതാക്കള്‍ ആഴത്തില്‍ ചിന്തിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 


Contact the author

National Desk

Recent Posts

National Desk 5 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 22 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More