സ്വന്തം കാറില്‍ ഒറ്റക്ക് ഡ്രൈവ് ചെയ്യുന്നവരാണെങ്കിലും മാസ്ക് ധരിക്കണം - ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: സ്വന്തം കാറില്‍ ഒറ്റക്ക് ഡ്രൈവ് ചെയ്യുന്നവരാണെങ്കിലും മാസ്ക് ധരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. കാറും പൊതു സ്ഥലമായാണ് പരിഗണിക്കുന്നത്. അതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി.

കാറില്‍ ഒറ്റക്ക് യാത്ര ചെയ്യുന്ന ഒരാള്‍ക്ക് സമുഹവുമായി ബന്ധപ്പെടാന്‍ കുറെ അധികം അവസരങ്ങളുണ്ട്. അതുകൊണ്ട് കാര്‍ ഒരു പൊതു സ്ഥലമല്ലായെന്ന് പറയാന്‍ സാധിക്കില്ല. വാക്സിന്‍ എടുത്താലും യാത്ര ചെയ്യുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് ജസ്റ്റിസ് എം. പ്രതിഭാ സിംഗ് പറഞ്ഞു. ഒറ്റക്ക് വാഹനമോടിക്കുമ്പോള്‍ മാസ്ക് ധരിക്കുന്നതിനെ ചോദ്യം ചെയ്ത് 4 അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. 

അതേസമയം, രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നത് കണക്കിലെടുത്ത് കേരളം നിയന്ത്രണം കടുപ്പിച്ചു. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇന്നലെ ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 6 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 11 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More