രാഷ്ട്രീയ പ്രവര്‍ത്തനത്തിനു തടസമായാല്‍ സിനിമ ഉപേക്ഷിക്കും- കമല്‍ ഹാസന്‍

കോയമ്പത്തൂര്‍: രാഷ്ട്രീയ പ്രവര്‍ത്തനത്തിനു തടസമായാല്‍ സിനിമ ഉപേക്ഷിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. നിലവിലുളള പ്രൊജക്ടുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാവും സിനിമ ഉപേക്ഷിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാധിക ശരത്കുമാര്‍, സുഹാസിനി മണിരത്‌നം എന്നിവര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനങ്ങളെ സേവിക്കുന്നതിന് സിനിമ ഒരു തടസമായി മാറുകയാണെങ്കില്‍ അത് തനിക്ക് ഉപേക്ഷിക്കേണ്ടിവരും. താന്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സിനിമയിലേക്ക് വീണ്ടും വരുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ആരാണ് അപ്രത്യക്ഷരാവുകയെന്ന് നമുക്ക് നോക്കാം. അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്' - കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് നേരേ ഭീഷണികളുണ്ട് അതിനെക്കുറിച്ച് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ പ്രചരണത്തിനായി ചിലവഴിച്ച തുകയുടെ യഥാര്‍ത്ഥ കണക്കുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 4 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 4 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More