'കര്‍ണ്ണന്‍' കേരളത്തില്‍ എത്തിക്കുന്നത് ആശിര്‍വാദ്; ആശംസകളുമായി മോഹന്‍ലാല്‍

മാരി സെല്‍വരാജ് ധനുഷ് ചിത്രം കര്‍ണ്ണന്‍ മോഹന്‍ലാലിന്റെ ആശിര്‍വാദ് കേരളത്തില്‍ റിലീസിനെത്തിക്കും. മോഹന്‍ലാലാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഏപ്രില്‍ 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പരിയേറും പെരുമാള്‍ എന്ന സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണ്ണനില്‍ രജിഷ വിജയനാണ് നായിക. ലാല്‍, നാട്ടി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. 

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിലും ധനുഷാണ് നായകന്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ജെയ്ംസ് കോസ്‌മോ, കലിയരസന്‍, ജോജു ജോര്‍ജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

സെല്‍വരാഘവന്റെ ‘ആയിരത്തില്‍ ഒരുവന്‍’ രണ്ടാം ഭാഗത്തിലും ധനുഷാണ് നായകന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുതുവര്‍ഷ ദിനത്തിലാണ് റിലീസ് ചെയ്തത്. ഏകദേശം ഒരു വര്‍ഷത്തോളം പോസ്റ്റ് പ്രൊഡക്ഷന് സമയമെടുക്കുന്ന ചിത്രം 2024ലാണ് റിലീസ് ചെയ്യുക. കാര്‍ത്തി, പാര്‍ത്ഥിപന്‍, ആന്‍ഡ്രിയ, റീമ സെന്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ ആദ്യ ഭാഗം 2010ലാണ് പുറത്തിറങ്ങിയത്. ‘ദി ഗ്രേ മാന്‍’, ‘അദ്രങ്കി രേ’ എന്നിവയാണ് 2021ല്‍ റിലീസിനൊരുങ്ങുന്ന മറ്റ് ധനുഷ് ചിത്രങ്ങള്‍.

Contact the author

Web Desk

Recent Posts

Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 1 day ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More