'പോരാളി ഷാജി'ക്കെതിരെ പരാതിയുമായി എല്‍ഡിഎഫും; ‘സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നു’

സമൂഹമാധ്യമങ്ങളിലെ ഇടതുപക്ഷത്തിന്‍റെ മുന്നണിപ്പോരാളി എന്നറിയപ്പെടുന്ന 'പോരാളി ഷാജി' അക്കൗണ്ടിനെതിരെ പരാതിയുമായി എല്‍ഡിഎഫ്. പോരാളി ഷാജി എന്ന വ്യാജ അക്കൗണ്ടുകളിലൂടെ ചെങ്ങന്നൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് നിര്‍മ്മിച്ച പോസ്റ്റുകളിലൂടെ നടത്തുന്ന അപവാദപ്രചരണം തരംതാഴ്ന്നതും സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ബോധപൂര്‍വ്വം നിര്‍മ്മിച്ചതുമാണെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ചു.

പോസ്റ്റിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ടിനടക്കം പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് അഡ്വ ജോയിക്കുട്ടി ജോസ്, സെക്രട്ടറി അഡ്വ പി വിശ്വംഭരപ്പണിക്കര്‍ എന്നിവരാണ് ഇക്കാര്യം പറഞ്ഞത്.

പോരാളി ഷാജി അക്കൗണ്ടിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും രംഗതെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ തന്റെ ചിത്രം വെച്ച് അപകീര്‍ത്തിപരമായ പ്രചരിപ്പിച്ചെന്നാണ് പരാതി. സുധീരന്‍റെ പ്രസ്താവനകള്‍ എന്ന് പറഞ്ഞാണ് അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നത്. ഇത് വ്യാജമാണെന്നും ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയില്‍ പറയുന്നു. പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു. പരാതി അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.

Contact the author

web desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More