മൂന്നു സ്ത്രീകള്‍, മൂന്ന് കഥ; ആണും പെണ്ണും പ്രദര്‍ശനത്തിന്

ആഷിക് അബു, വേണു, ജയ്. കെ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ആണും പെണ്ണും' പ്രദര്‍ശനത്തിന്. ചിത്രത്തിന്‍റെ ട്രെയ്‌ലർ റിലീസ് ചെയ്തു. പാര്‍വതി തിരുവോത്ത്, അസിഫ് അലി, ജോജു ജോര്‍ജ്, ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, സംയുക്ത മേനോന്‍ എന്നിവര്‍ അടങ്ങുന്ന വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മൂന്ന് കഥകളെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രമാണ് ആണും പെണ്ണും. ഒരു ഇടവേളക്ക് ശേഷമാണ് ആന്തോളജി വിഭാഗത്തില്‍ പെടുന്ന ഒരു സിനമ മലയാളത്തില്‍ എത്തുന്നത്‌.

പാര്‍വതി തിരുവോത്ത്, അസിഫ് അലി, എന്നിവരേ  കേന്ദ്ര കഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമ ഉറൂബിന്‍റെ 'രാച്ചിയമ്മ'യെ ആധാരമാക്കിയാണ് തയ്യാറാക്കുന്നത്. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് 'ചെറുക്കനും പെണ്ണും' എന്നാണ്. തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആര്‍. നെടുമുടി വേണു, റോഷന്‍ മാത്യു, ദര്‍ശന, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ്‌ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ്‌ ഏച്ചിക്കാനത്തിന്‍റെ തിരക്കഥയില്‍ ജയ് കെ യുടെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സംയുക്ത മേനോന്‍, ഇന്ദ്രജിത്ത് എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ബിജിപാല്‍, ഡോണ്‍ വിന്‍സെന്‍റ്, സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ഷൈജു ഖാലിത്, വേണു, സുരേഷ് രാജന്‍, എന്നിവരാണ്‌ ക്യാമറ ചെയ്യുന്നത്. സൈജു ശ്രീധരന്‍, ബീന പോള്‍, ഭവന്‍ ശ്രീകുമാര്‍ എന്നിവരാണ്‌ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. പി കെ പ്രൈം പ്രോഡക്ഷന്‍റെ ബാനറില്‍ സി.കെ  പദ്മകുമാര്‍, എം ദിലീപ് കുമാര്‍ എന്നിവരാണ്‌ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. മാര്‍ച്ച്‌ 26നാണ് ചിത്രം തിയേറ്ററില്‍ എത്തുക.

Contact the author

web desk

Recent Posts

Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 3 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More