സുരേഷ് ഗോപി തന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് അലി അക്ബര്‍

മമധർമയുടെ ബാനറിൽ സംഘ്പരിവാർ അനുകൂലി അലി അക്ബർ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി പറഞ്ഞെന്ന് സംവിധായകന്‍ അലി അക്ബര്‍. 'ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ' എന്ന സോഷ്യൽ മീഡിയയിലെ കമന്‍റിന് മറുപടി പറയവെയാണ് സുരേഷ് ഗോപി അഭിനയിക്കാന്‍ വിസ്സമ്മതിച്ച കാര്യം അലി അക്ബര്‍ തുറന്നുപറഞ്ഞത്. 'പുള്ളി അഭിനയിക്കില്ല മതേതരത്വം തകര്‍ന്നാലോ?' എന്നായിരുന്നു മറുപടി. അദ്ദേഹം ശരിക്കും 'നോ' പറഞ്ഞോ എന്ന അടുത്ത ചോദ്യത്തിന് 'അതെ' എന്നും അദ്ദേഹം മറുപടി നല്‍കി.

1921ലെ മലബാർ സമരത്തിന്‍റെ യഥാർഥ ചരിത്രമെന്ന് അവകാശപ്പെട്ടാണ് അലി അക്ബർ 'പുഴ മുതൽ പുഴ വരെ' സംവിധാനം ചെയ്യുന്നത്. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. വയനാട്ടില്‍ വെച്ച് നടന്ന സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ നടന്‍മാരായ ജോയ് മാത്യൂവും തലൈവാസല്‍ വിജയ്‍യും ഭാഗമായിരുന്നു. 

സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിയിലധികം രൂപയാണ് ഇതുവരെ നിര്‍മാണത്തിനായി ലഭിച്ചത്. എന്നാല്‍ സിനിമ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തുക ഇപ്പോഴും ലഭിച്ചിട്ടില്ലെന്നാണ് അലി അക്ബര്‍ പറയുന്നത്. വളരെ ചെറിയ തുകയാണ് സഹായമായി വന്നിരിക്കുന്നതെന്നും വലിയ തുകകള്‍  കുറവാണെന്നും അദ്ദേഹം പറയുന്നു. 

Contact the author

Web Desk

Recent Posts

Movies

പൊന്നിയിന്‍ സെല്‍വന്‍ 2; ട്രെയിലറിന് മികച്ച പ്രതികരണം

More
More
Movies

കടുത്ത വേദനയിലൂടെയാണ് കടന്നുപോകുന്നത്, എട്ടുമാസമായി ഇതാണ് എന്റെ ജീവിതം- നടി സാമന്ത

More
More
Web Desk 1 day ago
Movies

ഇപ്പോള്‍ ഞാന്‍ കോണ്‍ഫിഡന്റ് ആണെങ്കില്‍ അതിനുകാരണം അല്‍ഫോണ്‍സ് പുത്രനാണ്- സായ് പല്ലവി

More
More
Movies

'ആദിപുരുഷ്'; പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

More
More
Web Desk 2 days ago
Movies

കോമഡി പടത്തിന്‍റെ സ്റ്റോക്ക് തീര്‍ന്നു, ഇനി എടുത്താല്‍ ആവര്‍ത്തനമായി പോകും - പ്രിയദര്‍ശന്‍

More
More
Movies

ബോളിവുഡില്‍ നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്- പ്രിയങ്കാ ചോപ്ര

More
More