മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ നേതാക്കളായ സുദീപ് ബന്ദോപാധ്യായ, ഡെറക് ഒ ബ്രയന്‍, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യശ്വന്ത് സിന്‍ഹ തൃണമൂല്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പശ്ചിമബംഗാളില്‍ കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യശ്വന്ത് സിന്‍ഹ തൃണമൂലില്‍ ചേരുന്നത്. ജനതാദളില്‍ നിന്ന് ബിജെപിയിലെത്തിയ യശ്വന്ത് സിന്‍ഹ, വി പി സിംഗ്, ചന്ദ്രശേഖര്‍, എ ബി വാജ്‌പേയി എന്നിവരുടെ നേതൃത്വത്തിലുളള മന്ത്രിസഭകളില്‍ ധനമന്ത്രിയായിരുന്നു. അദ്ദേഹം  2018-ല്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. 

''രാജ്യം ഇന്ന് വിചിത്രമായ അവസ്ഥയിലാണ്, ജനാധിപത്യത്തിന്റെ ശക്തി രാജ്യത്തിന്റെ ജനാധിപത്യസ്ഥാപനങ്ങളിലാണ്. ജുഡീഷ്യറിയടക്കം എല്ലാ ജനാധിപത്യസ്ഥാപനങ്ങളും ഇന്ന് ദുര്‍ബലമായി, അതുകൊണ്ടാണ് ഇന്ന് സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ ആരുമില്ലാതായത്.  രാജ്യത്തെ ജനങ്ങള്‍ ഇന്ന് ആരെക്കുറിച്ചും ആശങ്കപ്പെടുന്നില്ല, നമുക്ക് ഭക്ഷണം തരുന്ന കര്‍ഷകര്‍ മാസങ്ങളായി ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നു, എന്തുകൊണ്ടാണ് നമുക്കതില്‍ ആശങ്കയില്ലാത്തത്, രാജ്യത്തെ വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളെല്ലാം ഇന്ന് മോശം അവസ്ഥയിലാണ്, ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരും അതിനെപ്പറ്റി ആശങ്കപ്പെടുന്നില്ല. തെരഞ്ഞെടുപ്പുകളില്‍ ജയിക്കുക എന്നതാണ് ഭരണകക്ഷിയായ ബിജെപിയുടെ ആവശ്യം, അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലഘട്ടത്തിലെ പാര്‍ട്ടിയും ഇന്നത്തെ ബിജെപിയും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്, അദ്ദേഹം സമന്വയത്തില്‍ വിശ്വസിച്ചപ്പോള്‍ ഇന്നത്തെ സര്‍ക്കാര്‍ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നത്"-യശ്വന്ത് സിന്‍ഹ പറഞ്ഞു.

പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 27-നാണ് ആരംഭിക്കുക. എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് വലിയ  വെല്ലുവിളിയാണ് നേരിടുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നിരവധി തൃണമൂല്‍ നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറിയത്.മമതയുടെ വലംകൈയ്യായി പ്രവര്‍ത്തിച്ചിരുന്ന സുവേന്ദു അധികാരി ചേര്‍ന്നതിനു പിന്നാലെയാണ് നിരവധി തൃണമുല്‍ നേതാക്കള്‍  ബിജെപിയില്‍ എത്തിയത്. ഇത്തവണ നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ നേരിടുന്നത് സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന സുവേന്ദു അധികാരിയാണ്.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More