‘ഓൾ ഈസ് വെൽ’: പരിക്കേറ്റ് വിശ്രമിക്കുന്ന ഫഹദിൻെറ ചിത്രവുമായി നസ്രിയ

ചിത്രീകരണത്തിനിടെ പരുക്കുപറ്റി വീട്ടിൽ വിശ്രമിക്കുന്ന ഫഹദിന്റെ ആരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തി നസ്രിയ. ‘ഓൾ ഈസ് വെൽ’ എന്നാണ് ഫഹദിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി കുറിച്ചത്. 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഫഹദിന് പരിക്കേറ്റത്. പാതാളത്തെ സ്റ്റുഡിയോയിൽ സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. 

ദുല്‍ഖര്‍ സല്‍മാന്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍ തുടങ്ങി നിരവധി താരങ്ങളാണ് നസ്രിയയ്ക്കു മറുപടിയുമായി എത്തിയത്. പെട്ടന്ന് തന്നെ പരിക്ക് പറ്റിയത് ഭേദമാകട്ടെ എന്ന പ്രേക്ഷകരും കമന്റ് ചെയ്യുന്നുണ്ട്.

ഫഹദിന്‍റെ മൂക്കിന്‍റെ പാലത്തിന് പൊട്ടൽ ഉണ്ട്. ഒരാഴ്ചത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 

പതിനെട്ട് വർഷങ്ങൾക്കു ശേഷം ഫഹദിന്‍റെ അച്ഛന്‍ ഫാസില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് മലയൻകുഞ്ഞ്. ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്തതും നിർമിച്ചതും ഫാസിൽ ആയിരുന്നു. മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്‍റെ തിരക്കഥ. സുഷിൻ ശ്യാം ആണ് സം​ഗീതം. 

Contact the author

Entertainment Desk

Recent Posts

Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 3 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More