ഐഎംഡിബി മോസ്റ്റ് പോപ്പുലര്‍ സിനിമകളില്‍ ദൃശ്യം 2 പത്താമത്

പ്രമുഖ സിനിമ വെബ്‌സൈറ്റായ ഐഎംഡിബിയുടെ 'മോസ്റ്റ് പോപ്പുലര്‍ സിനിമ' പട്ടികയില്‍ സ്ഥാനം നേടി 'ദൃശ്യം 2'. നൂറ് സിനിമകളാണ് പട്ടികയില്‍ ഉള്ളത്. അതില്‍ 10-ാം സ്ഥാനമാണ് ദൃശ്യം 2 നേടിയിരിക്കുന്നത്. മോസ്റ്റ് പോപ്പുലര്‍ സിനിമ എന്ന പട്ടികയില്‍ ഇടം ലഭിച്ച ഏക ഇന്ത്യന്‍ സിനിമ ദൃശ്യം 2 മാത്രമാണ്. റിലീസ് ചെയ്തതും റിലീസിന് ഒരുങ്ങുന്നതുമായ, ലോക സിനിമാ പ്രേമികള്‍  ചര്‍ച്ച ചെയ്യുന്ന, ചിത്രങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഹോളിവുഡ് ചിത്രങ്ങളാണ് പട്ടികയിലെ ആദ്യ ഒമ്പത് എണ്ണവും. കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങിയ ‘ഐ കെയര്‍ എ ലോട്ട്’ ആണ് ഒന്നാം സ്ഥാനത്തുള്ളത്. മോര്‍ട്ടല്‍ കോമ്പാറ്റ്, നൊമാഡ്‌ലാന്റ്, ആര്‍മ്മി ഓഫ് ദി ഡെഡ്, ടോൈ ആന്റ് ജെറി, സാക്ക് സനിഡേഴ്‌സ് ജസ്റ്റിസ് ലീഗ്, മോണ്‍സ്റ്റര്‍ ഹണ്ടര്‍, ജൂഡസ് ആന്റ് ബ്ലാക്ക് മെസ്സിയ, ദി ലിറ്റില്‍ തിങ്ങ്‌സ് എന്നീ ചിത്രങ്ങളാണ് പട്ടികയില്‍ പത്ത് വരെ ഉള്ളതില്‍ ബാക്കിയുള്ളവ. കൂടാതെ ടോപ്പ് റേറ്റഡ് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ രണ്ടാമതാണ് ദൃശ്യം 2. ഒന്നാമത് 8.5 റേറ്റിങ്ങോടെ പതേര്‍ പാഞ്ചാലിയാണ് ഉള്ളത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം- 2 നിര്‍മിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. ഇവര്‍ക്കൊപ്പം ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. ജീത്തു ജോസഫാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സബ് ടൈറ്റിലോടെ ആമസോണ്‍ പ്രൈം വഴി ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയതോടെ മലയാളം ഒറിജിനല്‍ റിലീസ് ദിവസം തന്നെ ലോകം മുഴുവനുമുള്ള സിനിമാപ്രേമികള്‍ക്കും ചിത്രം കാണാനായി.

Contact the author

Entertainment Desk

Recent Posts

Web Desk 10 hours ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 4 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More