പ്രളയ ഫണ്ട് തട്ടിപ്പ്: സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ഏഴ് പ്രതികൾ

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിലെ കുറ്റപത്രം സമർപ്പിച്ചു. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ഏഴ് പേരാണ് പ്രതികൾ. എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. ദുരിതാശ്വാസ പട്ടികയിൽ തിരുത്തൽ വരുത്തി പ്രതികൾ 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. എറണാകുളം കളക്ടറേറ്റിലെ പരിഹാരം സെല്ലിലെ ജീവനക്കാരനായ വിഷണു പ്രസാദ്, ഇടനിലക്കാരനും കാക്കനാട് സ്വദേശിയുമായ  മഹേഷ്, സി.പി.എം തൃക്കാക്കര ഈസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അൻവർ, നിധിൻ, അൻവറിന്‍റെ ഭാര്യ കൗലത്ത് അൻവർ,  നീതു, ഷിന്‍റു മാർട്ടിൻ എന്നിവരാണ്  പ്രതികൾ.

യഥാർത്ഥ ഗുണഭോക്താക്കൾക്കായി കളക്ടർ അനുവദിച്ച തുക  കംപ്യൂട്ടറർ രേഖകളിൽ തിരുത്തൽ വരുത്തി പ്രതികൾ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു.തട്ടിപ്പിൽ ഉന്നത സി.പി.എം നേതാക്കൾക്കെതിരെ ആരോപണം ഉയർന്നെങ്കിലും അതിനുള്ള തെളിവുകൾ കണ്ടെത്താനായില്ല. അയ്യനാട് സഹകരണ ബാങ്കും ഗൂഡാലോചനയിൽ പങ്കാളിയല്ലെന്നും കുറ്റപത്രം വിശദീകരിക്കുന്നു.

2018-ൽ ഉണ്ടായ മഹാ പ്രളയത്തിൽ  എല്ലാം നഷ്ടമായവർക്കുള്ള  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് ക്രൈം ബ്രാ‍ഞ്ച് രണ്ടാം കുറ്റപത്രം സമർപ്പിക്കുന്നത്.

Contact the author

News Desk

Recent Posts

Web Desk 13 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More